കൂളിമാട് പാലമാണ് യഥാര്‍ഥ പഞ്ചവടി പാലമെന്ന് മുരളിധരന്‍

 കൂളിമാട് പാലമാണ് യഥാര്‍ഥ പഞ്ചവടി പാലമെന്ന് മുരളിധരന്‍

കോഴിക്കോട്: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ കടുത്ത വിമര്‍ശനവുമായി കെ.മുരളീധരന്‍ എംപി രംഗത്ത്.  സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രോഗ്രസ് കാര്‍ഡ് കാലിയാണ് . വട്ടപൂജ്യമാണ്.. തൃക്കാക്കരയില്‍  സര്‍ക്കാരിന്റെ  പ്രവര്‍ത്തനം വിലയിരുത്തപ്പെടും.തുടര്‍ ഭരണത്തിന്റെ പേരില്‍ നെഗളിച്ചാല്‍ ത്രിപുരയും ബംഗാളും ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.സി പി എമ്മിന്റെ ആശയ ദാരിദ്ര്യമാണ് സുധാകരനെതിരെ തിരിഞ്ഞത്.പാലാരിവട്ടത്ത് പാലത്തില്‍ കുഴി കണ്ടതിനാണ് ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ ചെന്ന് അറസ്റ്റ് ചെയ്തത്.  കൂളിമാട് പാലത്തിലെ മൂന്ന് ബീം തകര്‍ന്നതില്‍ കേസില്ല. കൂളിമാട് വന്നതോടെ തൃക്കാക്കരയില്‍ പാലാരിവട്ടം ഉയര്‍ത്തി  പ്രചാരണം  നടത്താന്‍ സര്‍ക്കാറിന് കഴിയുന്നില്ല.. ഇതാണ് സുധാകരനെതിരെ കേസെടുത്ത് ശ്രദ്ധ തിരിക്കുന്നത്. തൃക്കാക്കരയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി എം.ബി. മുരളീധരന്‍ ഇടതു പാളയത്തില്‍ എത്തിയത് കൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല. പാര്‍ട്ടിയില്‍ നിന്ന് ഇനിയും ചില മാലിന്യങ്ങള്‍ പുറത്ത് പോകാനുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.