പോലീസുകാർ പണം തട്ടിയെടുത്തു
വ്യാജ ബില്ലുകൾ ഉണ്ടാക്കിയാണ് തട്ടിപ്പ്
വ്യാജ ഹോട്ടൽ ബില്ലുകൾ ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്‌ഥർ യാത്രാപ്പടി ഇനത്തിലും മറ്റും പണം തട്ടിയെടുക്കുന്നതായി കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ ആണ് ഇത്തരത്തിൽ വ്യാജബില്ലുകൾ നൽകി തട്ടിപ്പ് നടത്തിയിരിക്കുന്നത്. കള്ളനെ പിടിക്കേണ്ട പോലീസ് തന്നെ ഇത്തരത്തിലുള്ള കള്ളത്തരങ്ങൾ ചെയ്യുമ്പോൾ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നൽകി. ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ മേലിൽ ജി എസ് ടി ബില്ലുകൾ സമർപ്പിക്കാൻ കോഴിക്കോട് ഡി സി പി നിർദ്ദേശം നൽകി.