‘787 പേരുടെ കണക്ക് എവിടെ നിന്ന്?’; വി.ഡി. സതീശനെ വെല്ലുവിളിച്ച് പിണറായി

മന്ത്രിമാരുടെ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞ 787 എന്ന കണക്കിനെ ചോദ്യം ചെയ്ത് പട്ടിക പുറത്തുവിടാൻ പിണറായി വിജയൻ വെല്ലുവിളിച്ചു.

Sep 11, 2026 - 11:49
0
‘787 പേരുടെ കണക്ക് എവിടെ നിന്ന്?’; വി.ഡി. സതീശനെ വെല്ലുവിളിച്ച് പിണറായി

ഇഡി കത്തിന്റെ കുരുക്കിൽ നിൽക്കുകയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.. സർക്കാർ എപ്പോൾ വേണമെങ്കിലും ആ കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാം.. അതിനിടിയിൽ ഇന്നലെ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രംഗത്ത് വന്നിരിക്കുകയാണ് പിണറായി.. അത് പക്ഷെ ഇഡി കത്തുമായി ബന്ധപ്പെട്ടൊന്നുമല്ല.. അത് വേറൊരു വിഷയമാണ്..

അടുത്തിടെ ചില മാധ്യമങ്ങൾ ഒരു വാർത്ത പുറത്ത് വിട്ടിരുന്നു. അത് വിഡി സതീശൻ മന്ത്രിസഭയിലെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം സംബന്ധിച്ചായിരുന്നു..  കഴിഞ്ഞ പിണറായി സർക്കാരിലെ മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളേക്കാൾ കൂടുതലാണ് വിഡി മന്ത്രിസഭയിലെ സ്റ്റാഫുകൾ എന്നായിരുന്നു വാർത്ത.. പിണറായി സർക്കാരിനെതിരെ ഇക്കാര്യത്തിൽ വിമർശനം ഉന്നയിച്ചിട്ടുള്ളവരാണ് അന്നത്തെ പ്രതിപക്ഷമായ യുഡിഎഫ്.. കാരണം, സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് എന്നൊക്കെയാണ് അന്ന് പ്രതിപക്ഷം പറഞ്ഞിരുന്നത്.  അതുകൊണ്ട് തന്നെ ഈ വാർത്ത ചർച്ച ചെയ്യപ്പെട്ടു.. എന്നാൽ ബുധനാഴ്ച വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഈ വാർത്ത തെറ്റാണെന്ന് വ്യക്തമാക്കി.. കണക്കുകൾ നിരത്തിയായിരുന്നു സതീശന്റെ മറുപടി.. കഴിഞ്ഞ പിണറായി മന്ത്രിസഭയിലെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 787 ആയിരുന്നു എന്നും എന്നാൽ തങ്ങളിതുവരെ 476 പേരെ മാത്രമേ നിയമിച്ചിട്ടുള്ളു എന്നായിരുന്നു വിശദീകരണത്തിൽ പറഞ്ഞത്.. താനുൾപ്പടെ പല മന്ത്രിമാരും അനുവദനീയമായ എണ്ണം സ്റ്റാഫുകളെ പോലും നിയമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി..

എന്നാൽ മുഖ്യമന്ത്രിയുടെ ഈ മറുപടി പച്ചക്കള്ളമെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവായ പിണറായി വിജയൻ.. മുഖ്യമന്ത്രി പറഞ്ഞ 787 പേരുടെ പട്ടിക പരസ്യമായി പുറത്തുവിടാൻ വെല്ലുവിളിച്ചിരിക്കുകയാണ് പിണറായി.. വ്യക്തമായ തെളിവുകളും രേഖകളും നിലനിൽക്കെ വസ്താതാവിരുദ്ധമായ കാര്യങ്ങൾ പറ‍ഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പിണറായി വിമർശിക്കുന്നുണ്ട്.. തുടർന്ന് പിണറായി വിശദീകരിക്കുന്നത് ഇങ്ങനെയാണ്.. കഴിഞ്ഞ മന്ത്രിസഭയിൽ മുഖ്യമന്ത്രി ആയിരുന്ന തനിക്ക് 32 ഉം മറ്റുള്ള മന്ത്രിമാർക്ക് 25 ൽ താഴെയും സ്റ്റാഫുകളാണ് ഉണ്ടായിരുന്നത്.. അഞ്ച് വർഷത്തിനിടെ നാല് മന്ത്രിമാർ മാറുകയും പുതിയ ആളുകൾ ചുമതല ഏൽക്കുകയും ചെയ്തു.. അത് പിണറായി പറഞ്ഞിരിക്കുന്നത് എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, അഹമ്മദ് ദേവർ കോവിൽ, ആന്റണി രാജു എന്നിവരെ കുറിച്ചാണ്.. കോടിയേരിയുടെ മരണത്തെ തുടർന്ന് പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതോടെയാണ് ഗോവിന്ദൻ മന്ത്രിസ്ഥാനം ഒഴി‍ഞ്ഞത്, പകരം സ്പീക്കറായിരുന്ന എംബി രാജേഷ് മന്ത്രിയായി, എഎൻ ഷംസീർ സ്പീക്കറുമായി.. ലോക്സഭയിലേക്ക് ജയിച്ചതോടെയാണ് കെ രാധാകൃഷ്ണൻ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്.. അഹമ്മദ് ദേവർ കോവിലും ആന്റണി രാജുവും രണ്ടര വർഷം ടേം വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ മാറി.. മന്ത്രിയായിരുന്ന സജി ചെറിയാൻ രാജിവെച്ചുവെങ്കിലും പിന്നീട് അദ്ദേഹം തിരിച്ചെത്തി. എന്നാൽ ഇതിലൂടെയൊന്നും ആകെ സ്റ്റാഫുകളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടില്ല, ആകെ എണ്ണം 500 ൽ താഴെമാത്രമാണ്.. ഇതിനെല്ലാം കൃത്യമായ സർക്കാർ രേഖകൾ ലഭ്യമാണ്.. എന്ന് പിണറായി പറയുന്നുണ്ട്.. മുഖ്യമന്ത്രിക്ക് എവിടെ നിന്നാണ് 787 എന്ന കണക്ക് ലഭിച്ചതെന്നും ആ പട്ടിക ഉടൻ പുറത്ത് വിടണമെന്നും പിണറായി ആവശ്യപ്പെടുന്നുണ്ട്.. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വെല്ലുവിളിച്ചിരിക്കുന്നത്.  ആ വെല്ലുവിളി ഏറ്റെടുക്കാൻ മുഖ്യമന്ത്രിയായ വിഡി സതീശൻ തയ്യാറാവുമോ എന്നതാണ് ചോദ്യം.. ഇത്തരമൊരു പ്രതികരണം പ്രതിപക്ഷ നേതാവിൽ നിന്ന് ഉണ്ടായ സ്ഥിതിക്ക് അതിനുള്ള ബാധ്യത മുഖ്യമന്ത്രിക്ക് ഉറപ്പായും ഉണ്ട്.. മുഖ്യമന്ത്രി പറഞ്ഞ 787 സ്റ്റാഫുകളുടെ കണക്കുകൾ പുറത്ത് വിട്ട് ഇക്കാര്യത്തിലുള്ള സംശയം നീക്കേണ്ടത് ആവശ്യമാണ്.. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User