ഇ.ഡി റിപ്പോർട്ട് വിജിലൻസിലേക്ക്? മാസപ്പടിയിൽ പിണറായിക്ക് കുരുക്ക് മുറുകുന്നു

മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇ.ഡി കൈമാറിയ രേഖകളുടെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം ഉൾപ്പെടെയുള്ള തുടർനടപടികൾ സർക്കാർ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Sep 09, 2026 - 15:24
0
ഇ.ഡി റിപ്പോർട്ട് വിജിലൻസിലേക്ക്? മാസപ്പടിയിൽ പിണറായിക്ക് കുരുക്ക് മുറുകുന്നു

കേരള രാഷ്ട്രീയത്തെ ഉലച്ച മാസപ്പടി കേസിൽ ഇപ്പോൾ ഉയരുന്നത് വെറുമൊരു അന്വേഷണത്തിന്റെ വാർത്തകളല്ല. അധികാരം ഉപയോഗിച്ച് പണിത സാമ്രാജ്യങ്ങളുടെ അടിത്തറ ഇളകുന്ന ശബ്ദമാണ്. പിണറായി വിജയൻ എന്ന രാഷ്ട്രീയ ഭീമനെ പൂട്ടാൻ, ചരടുവലികൾ മുറുക്കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സർക്കാരും പൂർണ്ണ സജ്ജരായി കളത്തിലിറങ്ങിക്കഴിഞ്ഞു. ഭരണസിരാകേന്ദ്രങ്ങളിൽ അണിയറനീക്കങ്ങൾ പൂർത്തിയായിരിക്കുന്നുവെന്ന  വാർത്ത സിപിഎം കോട്ടകൾ ഒന്നടങ്കം വിറപ്പിക്കുകയാണ്. അതിനും അപ്പുറം തന്റെ ഈ കൈകൾ ശുദ്ധമെന്നു പറഞ്ഞിരുന്ന നേതാവിനെ കണികണ്ടുണർന്നിരുന്ന അണികളിൽ ഞെട്ടലാണ്. കാരണം, മകളെ മുന്നിൽ നിർത്തി സഖാവ് പിണറായി വിജയൻ നേടിയത് മൂന്നേകാൽ കോടിയാണ്. അപ്പൊൾ പിന്നെ റെയ്ഡ് നടന്നപ്പോൾ വീരധീരാ മുദ്രവാക്യം വിളിച്ചതും, ഇ ഡി  കേസിൽ പെട്ട അകത്തു കിടന്നവരും ആരായി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൈവശമുള്ള ആ നിർണായക റിപ്പോർട്ട് ഇനി ദിവസങ്ങൾക്കകം വിജിലൻസിന്റെ മേശപ്പുറത്തെത്തുന്നതോടെ കേരളത്തിലെ സിപിമ്മിന്റെ ഭാവി തീരുമാനിക്കപ്പെടും.  എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത്, വിജിലൻസിനെ മുന്നിൽ നിർത്തി, വരുംദിവസങ്ങളിൽ പിണറായിക്കെതിരെ വലവിരിക്കാനാണ് സർക്കാരിന്റെ നീക്കം. 

ഡി.ജി.പി ഇതിനകം തന്നെ അന്വേഷണം വിജിലൻസിന് കൈമാറണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിക്കഴിഞ്ഞു. നിയമപരമായ തടസ്സങ്ങൾ ഒഴിവാക്കാൻ അഡ്വക്കേറ്റ് ജനറലിന്റെ അടിയന്തര നിയമോപദേശവും തേടിയിരിക്കുന്നു. ഇത് കേവലം ഒരു പ്രാഥമിക പരിശോധനയല്ല, പിണറായി വിജയന്റെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുന്ന മാസ്റ്റർ പ്ലാനാണ്, സിപിഎമ്മിനെയും  പിണറായിയെയും പൂട്ടാൻ കിട്ടിയ ഈ അവസരത്തിൽ സമയം ഒട്ടും പാഴാക്കാനില്ലായെന്ന നിലപടിൽ തന്നെയാണ് ചെന്നിത്തലയും സർക്കാരും .റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്ന കാര്യം വിജിലൻസ് ഔദ്യോഗികമായി പരിശോധിക്കുമെന്നിരിക്കവേ ,റിപ്പോർട്ടിൻമേൽ സർക്കാർ തലത്തിൽ അനൗദ്യോഗിക ചർച്ചകൾ ഇതിനോടകം നടന്നിട്ടുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ചകൾ നടത്തിയിരുന്നു. വേഗത്തിൽ നടപടികളിലേക്ക് കടക്കണമെന്ന് തന്നെയാണ് സർക്കാരിൻ്റെ നിലപാട്. കേസിലെ കാര്യങ്ങൾ ഇ.ഡിക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. അതിനാൽ നിർബന്ധമായും എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസായതിനാൽ അന്വേഷിക്കേണ്ടത് വിജിലൻസാണ്. എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതും വിജിലൻസാണ്. അതുകൊണ്ടാണ് കേസ് വിജിലൻസ് അന്വേഷിക്കട്ടെ എന്ന നിലപാടിലേക്ക് സർക്കാർ എത്തിയത്.

അങ്ങനെ പിണറായിയെ ഒരു വശത്തു പൂട്ടുമ്പോൾ റിയാസിനെ മറ്റൊരു വശത്തുകൂടെ പൂട്ടണ്ടേ.. റിയാസിലേക്ക് അന്വേഷണ ഏജൻസികൾ നേരിട്ട് എത്തുമായിരിക്കും എന്ന് കരുതുന്നതെങ്കിൽ നിങ്ങൾക്ക തെറ്റി. റിയാസിന്റെ കോട്ട തകർക്കാൻ പോകുന്നത് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കളിലൂടെയാണ്,റിയാസുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന ഈ രണ്ട് സുഹൃത്തുക്കൾക്കും ഇ.ഡി ഉടൻ നോട്ടീസ് അയക്കും. കൈക്കൂലി പണം വകമാറ്റിയതിലും, അത് അതിർത്തി കടത്തി വിദേശത്തേക്ക് കടത്തിയതിലും ഇവർക്ക് പങ്കുണ്ടെന്നാണ് കേന്ദ്ര ഏജൻസിക്ക് ലഭിച്ച രഹസ്യവിവരം. റിയാസിലേക്ക് നേരിട്ടെത്തുന്നതിന് പകരം, ഈ സുഹൃത്തുക്കളുടെ സാമ്പത്തിക സ്രോതസ്സുകൾ പൂട്ടി, അവരിൽ നിന്ന് നിർണായക മൊഴികൾ ശേഖരിച്ച്, റിയാസിനെ വലയിലാക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഇ.ഡി അണിയറയിൽ ഒരുക്കുന്നത്. അവർ തകരുന്നതോടെ റിയാസ് അറിയാതെ പോലും കേസിന്റെ കുടുക്ക് അദ്ദേഹത്തിന്റെ കഴുത്തിൽ മുറുകും,മറുവശത്ത്, സി.എം.ആർ.എൽ എന്ന സ്വകാര്യ കരിമണൽ കമ്പനിയിൽ നിന്ന് മകൾ വീണ വഴി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ഇ.ഡിയുടെ കണ്ടെത്തൽ ഭരണപക്ഷത്ത് കടുത്ത പ്രഹരമാണ് ഉണ്ടാക്കിയിരിക്കുന്നത്. അക്കൗണ്ട് വിവരങ്ങളും ഡിജിറ്റൽ തെളിവുകളും അടങ്ങിയ പൂർണ്ണമായ രേഖകൾ ഇ.ഡി സംസ്ഥാന ഏജൻസികൾക്ക് കൈമാറിക്കഴിഞ്ഞു. അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന ഈ കേസിൽ, തെളിവുകൾ ഇത്രയും ശക്തമായ സ്ഥിതിക്ക്, എഫ്.ഐ.ആർ ഇടാതെ വിജിലൻസിന് മുന്നോട്ട് പോകാനാവില്ല. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സമർത്ഥമായി ക കരുക്കൾ നീക്കുമ്പോൾ, പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബവും ഇതിനുമുമ്പ് അനുഭവിക്കാത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് നടന്നു നീങ്ങുന്നത്. സ്വകാര്യ കമ്പനിയുടെ ഓഡിറ്റർമാരെയും ഉദ്യോഗസ്ഥരെയും കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതോടെ പുറത്തുവരാൻ പോകുന്നത് വമ്പൻ സ്രാവുകളുടെ പേരുകളായിരിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User