സതീശന് പൊൻതൂവാലായി ; കേരളത്തെ രക്ഷിച്ച മന്ത്രി
പ്രളയകാല പ്രതിസന്ധിയിൽ ശാന്തവും കാര്യക്ഷമവുമായി ഇടപെട്ട റവന്യൂ മന്ത്രി എ.പി. അനിൽ കുമാറിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധ നേടുന്നു.
വി ഡി സതീശൻ സർക്കാർ അധികാരത്തിൽ എത്തിയിട്ട് മൂന്നു മാസം തികച്ചായിട്ടില്ല. സർക്കാരിന് മാർക്കിടാനൊന്നും സമയമായിട്ടില്ലങ്കിലും, അടുത്തകാലത്തു കണ്ടതിൽ വെച്ച് ഇത്രയും വേഗതയിൽ സഞ്ചരിക്കുന്ന ഒരു സർക്കാർ എന്ന നിലയിൽ മാർക്കിടാൻ കഴിയുന്ന സർക്കാർ തന്നെയാണ് . അത് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ അവർ തെളിയിച്ചിരിക്കുന്നു. നടപ്പിലാക്കിയ പദ്ധതികൾക്കൊണ്ടും റോഡും പാലവും നിർമ്മിച്ചതുകൊണ്ടൊന്നും മികച്ചത് എന്ന് പറയാൻ സമയമായിട്ടില്ല എന്നിരിക്കെ ഇപ്പോൾ മന്ത്രിസഭയിലെ മന്ത്രിമാർ തന്നെയാണ് സതീശൻ സർക്കാരിനെ മികച്ചതാക്കുന്നതു. മന്ത്രിമാരിൽ എല്ലാവരും ഒന്നിനൊന്നു മികച്ചതാണെങ്കിലും ഓരോ സമയത്തെ ആവശ്യത്തിനനുസരിച്ച് വകുപ്പ് മന്ത്രിമാരുടെ ഇടപെടലാണ് അവരുടെ മികവ് നിശ്ചയിക്കുന്നത്. പകച്ചവ്യാധിയുണ്ടാകുമ്പോൾ ആരോഗ്യമന്ത്രിയുടെയും വന്യമൃഗശല്യമുണ്ടാകുമ്പോൾ വനം മന്ത്രിയുടെയും എന്നതുപോലെ കേരളത്തെ വിറപ്പിച്ച മഹാ പ്രളയ സാഹചര്യങ്ങളിൽ റവന്യൂ മന്ത്രി എ.പി. അനിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ വളരെ ശ്രദ്ധേയമാണെന്ന റിപ്പോർട്ടുകളാണ് സർക്കാരിന് ലഭിച്ചിരിക്കുന്നത്. കുറെ കാലങ്ങളായി ഒരു വർഷം പോലും ഒഴിയാതെ പ്രകൃതിക്ഷോഭം ഉണ്ടായതുപോലെ ഇത്തവണയും ഉണ്ടായി എന്നും എന്നാൽ റവന്യു വകുപ്പിന്റെ ശക്തമായ ഇടപെടലും പ്രായോഗികമായ പ്രവർത്തനത്തിലൂടെയുള്ള പരിഹാരവും കൊണ്ട് കേരളത്തിന്റെ റവന്യു മന്ത്രി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു എന്ന് തന്നെ പറയാം. ഈ കലിതുള്ളി തകർത്തുടുന്ന കാലാവർഷത്തിനിടയിൽ ഒരു മന്ത്രിയെ ആരും വിലയിരുത്താൻ തയ്യാറാകുന്നില്ലങ്കിലും റവന്യു വകുപ്പിന്റെ ഉദ്യോഗസ്ഥരടക്കം മന്ത്രി അനിൽ കുമാറിന് മികച്ച മാർക്ക് നൽകിയിരിക്കുകയാണ്.
ശാന്തമായ ഇടപെടലുകളിലൂടെ ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തെ പ്രശംസിക്കുന്ന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രളയബാധിത മേഖലകളിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ 14 ജില്ലാ കളക്ടർമാരുമായി നിരന്തരം ബന്ധം പുലർത്തുകയും, വിവിധ ജില്ലകളിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും ചെയ്തതായി സന്ദേശത്തിൽ പറയുന്നു. വയനാട്ടിലെ തുരങ്കപാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിൽ അടക്കമുള്ള ഗുരുതര സാഹചര്യങ്ങളിൽ മന്ത്രി നേരിട്ട് ഇടപെട്ട് പരിഹാര നടപടികൾക്ക് നേതൃത്വം നൽകി. രക്ഷാദൗത്യങ്ങൾ വേഗത്തിലാക്കുന്നതിൽ നിർണായക പങ്കുവഹിച്ചെന്നും റിപ്പോർട്ടിലുണ്ട്. മൃദുവായ സംസാരശൈലിയും വളരെ കാര്യക്ഷമമായ ഭരണനടപടികളും ചേർന്ന പ്രവർത്തനമാണ് റവന്യൂ വകുപ്പിന്റെതും മന്ത്രിയുടെയും. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പ്രതിഫലിച്ചതും വിജയിച്ചതും അത് തന്നെയെന്നതിൽ സംശയമില്ല. ദുരിതബാധിതർക്കുള്ള സഹായങ്ങൾ കൃത്യതയോടെ തയ്യാറാക്കി സർക്കാരിന് മുന്നിലെത്തിക്കുന്നതിലും മന്ത്രി നിർണായക പങ്കുവഹിച്ചെന്നും സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്ന സന്ദേശനങ്ങൾ വ്യക്തമാക്കുന്നുണ്ട്. രമേഷ് ചെന്നിത്തലയുടെ അത്ര സീനിയർ അല്ലങ്കിലും ഈ കോൺഗ്രസ്സ് മന്ത്രിമാരിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായതിന്റെ സീനിയോരിറ്റി അനിൽ കുമാറിന് തന്നെയായിരിക്കും. ചുരുക്കി പറഞ്ഞാൽ “ശാന്തനാണെങ്കിലും ശക്തമായ പ്രവർത്തന ശേഷിയുള്ള മന്ത്രി” എന്ന വിശേഷണത്തോടെയാണ് എ.പി. അനിൽകുമാറിന്റെ പ്രളയകാല പ്രവർത്തനങ്ങളെ കുറിച്ചുള്ള വിലയിരുത്തലുകൾ ഇപ്പോൾ ചർച്ചയാകുന്നത്. ഓപ്പറേഷൻ തൂഫാനിലൂടെ സർക്കാരിന് കരുത്തായ ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തലക്ക് ശേഷം മന്ത്രി അനിൽ കുമാറും ഹീറോയാവുകയാണ്. കലിത്തുള്ളുന്ന കർക്കിടകത്തിന്റെ ഇരുണ്ട രാപ്പകലുകളിൽ ഭീതിയില്ലാതെ കഴിയാൻ പ്രാപ്തമാക്കിയ എ പി അനിൽ കുമാർ എന്ന റവന്യു മന്ത്രിക്ക് ഒരു ബിഗ് സല്യൂട്ട് നൽകാതിരിക്കാൻ കഴിയില്ല.