ഒതുക്കാൻ നോക്കിയിട്ടും ഉയർത്തെഴുന്നേറ്റ് പി.ജെ.; കണ്ണൂരിൽ വീണ്ടും ജയരാജൻ തരംഗം
സി.പി.എമ്മിൽ നിർണായക പദവികളിൽ നിന്ന് അകറ്റിനിർത്തപ്പെട്ട പി. ജയരാജന്റെ രാഷ്ട്രീയ തിരിച്ചുവരവും കണ്ണൂരിലെ അദ്ദേഹത്തിന്റെ തുടർന്നുള്ള ജനകീയ സ്വാധീനവും പാർട്ടിക്കുള്ളിലെ പുതിയ അധികാര സമവാക്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിയൊരുക്കുന്നു.
സിപിഎമ്മിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ കണ്ണൂര്‍ രാഷ്ട്രീയത്തോളം സ്വാധീനം ചെലുത്തിയ മറ്റൊരു ഘടകമില്ല. ആ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വ്യക്തിപ്രഭാവം കൊണ്ടും കേഡര്‍മാരുടെ വന്‍ പിന്തുണ കൊണ്ടും ഒരുകാലത്ത് കൊടുങ്കാറ്റായി ഉയര്‍ന്നുവന്ന നേതാവാണ് പി. ജയരാജന്‍. 1999ലെ തിരുവോണ നാളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൈകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ജീവന്‍ അറ്റുപോകുന്ന അവസ്ഥയില്‍ നിന്ന് തിരിച്ചുവരികയും ചെയ്ത ചരിത്രമാണ് ജയരാജന്റെത്. ഈ അതിജീവനം അദ്ദേഹത്തെ അണികള്‍ക്കിടയില്‍ 'രക്തസാക്ഷിയാകാത്ത പോരാളി' എന്ന പ്രതിച്ഛായ നല്‍കി. 2010 മുതല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഘട്ടത്തില്‍ സിപിഎമ്മിനെ കണ്ണൂരില്‍ കൂടുതല്‍ ശക്തമായ കേഡര്‍ അടിത്തറയുള്ള പ്രസ്ഥാനമാക്കി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു.... വേദന അനുഭവിക്കുന്ന ജനങ്ങള്‍ക്കിടയിലേക്ക് നേരിട്ടിറങ്ങിച്ചെല്ലുന്ന ശൈലിയും ഇനിഷ്യേറ്റീവ് ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പോലുള്ള പാലിയേറ്റീവ് സംരംഭങ്ങളും അദ്ദേഹത്തിന് വലിയ ജനകീയത ഉണ്ടാക്കിക്കൊടുത്തു.
എന്നാല്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് പിന്നാലെ സിപിഎം കണ്ണൂര്‍ ഘടകത്തെ ഒന്നാകെ പിണറായി വിഴുങ്ങി. അക്കൂട്ടത്തില്‍ പി ജയരാജനുമുണ്ടായിരുന്നു. ഒടുവില്‍ കോഴിക്കോട് നടന്ന വിശാല സംസ്ഥാന സമിതിയിലൂടെ പി ജയരാജന്‍ വീണ്ടും സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് മടങ്ങി എത്തിയതോടെ ചോദ്യം ചെയ്യാന്‍ പക്ഷെ പിണറായി എണീറ്റില്ല, എണീറ്റിട്ട് കാര്യവുമില്ല. അത്രമാത്രം കരുത്ത് ഇക്കാലയളവില്‍ പി ജെ നേടി കഴിഞ്ഞു. പാര്‍ട്ടി അണികള്‍ക്കിടയില്‍ 'പി.ജെ' എന്നത് കേവലം ഒരു നേതാവിനുപരിയായി വലിയൊരു വൈകാരിക തരംഗമായി മാറിയിരുന്നു. 2017-ഓടെ പി. ജയരാജനെ പുകഴ്ത്തിക്കൊണ്ടുള്ള സംഗീത ആല്‍ബങ്ങളും ഡോക്യുമെന്ററികളും സോഷ്യല്‍ മീഡിയയിലെ പി.ജെ ആര്‍മി പോലുള്ള ഗ്രൂപ്പുകളും സജീവമായി. എന്നാല്‍, പ്രസ്ഥാനത്തേക്കാള്‍ വ്യക്തി വലുതാകാന്‍ സമ്മതിക്കാത്ത സിപിഎം സംഘടനാ രീതി അനുസരിച്ച്, ഇത്തരം 'വ്യക്തിപൂജ പ്രവണതകള്‍ക്കെതിരെ പാര്‍ട്ടി സംസ്ഥാന സമിതി ശക്തമായ വിമര്‍ശനം ഉയര്‍ത്തി. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായതോടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറേണ്ടിവന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം അദ്ദേഹത്തിന് പഴയതുപോലെ സംഘടനാപരമായ നിര്‍ണായക ചുമതലകള്‍ തിരികെ നല്‍കിയില്ല. സംസ്ഥാന സമിതിയില്‍ തുടരുമ്പോഴും പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഉയര്‍ന്ന സമിതിയായ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയില്ല. അവിടേയ്ക്കാണ് പിജെ തിരുച്ച വരുന്നത്.
എഴുപതു വയസ്സ് പൂര്‍ത്തിയായ പശ്ചാത്തലത്തിലും പാര്‍ട്ടിക്കുള്ളിലെ അധികാര സമവാക്യങ്ങള്‍ മാറിയതിനാലും ഉയര്‍ന്ന പദവികളിലേക്ക് അദ്ദേഹത്തിന്റെ തിരിച്ചു വരവ് അടഞ്ഞ നിലയിലായിരുന്നു. എന്നാല്‍ അവിടെ നിന്ന് പിണറായി യുഗത്തിന് അന്ത്യം കുറിച്ച് പിജെ തിരിച്ചു വന്നുകഴിഞ്ഞിരിക്കുകയാണ്. പാര്‍ട്ടിയുടെ കോട്ടയെന്ന് കാലാകാലങ്ങളായി പാടി കേട്ട കണ്ണൂരിന്റെ മണ്ണിലെ വിപ്ലവ സിംഹമാണ് അണികള്‍ പി ജെ എന്ന ചുരുക്ക പേരില്‍ വിളിക്കുന്ന പി ജയരാജന്‍. അത്രമാത്രം സ്വാധീനം ആ മണ്ണില്‍ പിജെക്കുണ്ട്. രാജ്യത്ത് തന്നെ ഏറ്റവും അധികം ആരാധകരുള്ള കമ്മ്യൂണിസ്റ്റ് നേതാവാണ് പിജെയെന്നും സമൂഹമാധ്യമങ്ങളില്‍ പലരും പല കുറി എഴുതിയിട്ടുമുണ്ട്. പാര്‍ട്ടിക്കും മുകളിലേയ്ക്ക് തഴച്ചുവളര്‍ന്ന പിജെയുടെ കടയ്ക്കല്‍ തന്നെയാണ് സിപിഎം വെട്ടിയത്. മധുരയില്‍ സമാപിച്ച പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി പിജെ വരുമെന്ന് കാത്തിരുന്ന നേതാക്കള്‍ക്ക് അന്ന് നിരാശയായിരുന്നു ഫലം. പിന്നാലെ പാര്‍ട്ടി കോണ്‍ഗ്രസ് വഴി കേന്ദ്രകമ്മറ്റിയില്‍ പി ജയരാജന്‍ അംഗമാകുമെന്ന് കരുതിയെങ്കിലും അതും സംഭവിച്ചില്ല. ഈ ടേം പൂര്‍ത്തിയാകുമ്പോള്‍ സിപിഎം മാനദണ്ഡപ്രകാരമുള്ള പ്രായപരിധി പി ജയരാജന്‍ പിന്നിടും. ചുരുക്കി പറഞ്ഞാല്‍ തലപ്പൊക്കമുള്ള നേതാവ് എന്ന ലേബലില്‍ മാത്രമായി പി ജയരാജനെ ഒതുക്കുകയാണ് പിണറായിയും സംഘവും ചെയ്തത്.. നേരത്തെ ഒരു മന്ത്രി പോലും ആകാന്‍ സാധിക്കാതെ പാര്‍ട്ടിയുടെ മേല്‍ഘടകങ്ങളില്‍ പോലും ഇല്ലാതെ ഖാദി ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായാണ് രാഷ്ട്രിയത്തിലെ അവസാന ലാപ്പില്‍ പി ജയരാജന്‍ നടന്നുനീങ്ങുന്നത്. ഒരു സിനിമാതാരത്തെ പോലുള്ള ആരാധനയായിരുന്നു പിജെയോട് കണ്ണൂരിലെ യുവ പാര്‍ട്ടി സഖാക്കന്മാര്‍ക്കുണ്ടായിരുന്നത്. പി ജെ ആര്‍മി എന്ന പേരില്‍ ഡിവൈഎഫ്‌ഐയ്ക്കും മുകളിലേയ്ക്ക് അവര്‍ വളര്‍ന്നു. അതും സിപിഎം തടഞ്ഞു. ഇന്ന് പിജെ ആര്‍മിക്ക് പഴയ ഗ്ലാമറില്ല. സിപിഎം എങ്ങനെയൊക്കെ കണ്ണുരുട്ടിയാലും ആളുകള്‍ക്ക് ഇന്നും പി ജയരാജനോട് പഴയ ആരാധന തന്നെയാണ്. അവര്‍ ഒളിഞ്ഞും തെളിഞ്ഞും അത് പ്രകടമാക്കികൊണ്ടിരിക്കും. പി ജയരാജന്‍ സ്വയം മഹത്വവത്കരിക്കുന്നെന്ന ആരോപണം സിപിഐഎം സംസ്ഥാന സമിതിയില്‍ നേരത്തെ വിമര്‍ശനമായി ഉയര്‍ന്നിരുന്നു.... സമൂഹമാധ്യമങ്ങളില്‍ ജയരാജനെ വാഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകളും വീഡിയോകളും ഗാനങ്ങളും അക്കാലത്ത് പ്രചരിച്ചിരുന്നു.....ഒടുവില്‍ സിപിഎമ്മില്‍ ഒന്നുമാകാത്ത നേതാവായി പി ജയരാജന്‍ അസ്തമിക്കുമെന്ന് കരുതിയവര്‍ക്ക് മുന്നിലേയ്ക്ക് പറന്നിറങ്ങുകയാണ് പി ജയരാജന്‍ ഒരിക്കല്‍ കൂടി...
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)