അർജുൻ ആയങ്കി ഒളിവിൽ തന്നെ; കൂട്ടാളികളെ പൊക്കി പൊലീസ്.

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയായ അർജുൻ ആയങ്കി ഒളിവിൽ; ഒളിവിൽ പോകാൻ സഹായിച്ചെന്ന സംശയത്തിൽ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് കൂട്ടാളികളെ കസ്റ്റഡിയിലെടുത്തു.

Aug 07, 2026 - 17:58
Updated: 1 month ago
0
അർജുൻ ആയങ്കി ഒളിവിൽ തന്നെ; കൂട്ടാളികളെ പൊക്കി പൊലീസ്.

കൊച്ചി: അർജുൻ ആയങ്കിയെ കണ്ടെത്താനുള്ള പൊലീസ് അന്വേഷണം ശക്തമാക്കി. കേസിൽ പ്രതിയായ അർജുൻ ആയങ്കി ഒളിവിൽ തുടരവെ , ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി സ്വീകരിച്ചത്. കസ്റ്റഡിയിലെടുത്തവരിൽ നിന്ന് അർജുൻ ആയങ്കിയുടെ ഒളിവ്, യാത്രകൾ, ബന്ധങ്ങൾ, മറ്റ് സഹായികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം.

സമൂഹമാധ്യമത്തിലൂടെ പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് അർജുൻ ആയങ്കിക്കെതിരെ നടപടി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും വെല്ലുവിളിക്കുന്ന തരത്തിലേക്ക് അർജുൻ ആയങ്കി ഫേസ്ബുക് പോസ്റ്റ്‌ ഇട്ടിരുന്നു പോലീസ് നടപടികളെ ചോദ്യം  അർജുൻ ആയങ്കിയെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു 

അതേസമയം, അർജുൻ ആയങ്കിയുടെ ഒളിവിന് പിന്നിൽ പ്രവർത്തിച്ചവരെയും സഹായ ശൃംഖലയെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതിന് ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User