രാഹുൽ ഗാന്ധി യുവതക്കൊപ്പമെത്തി ; വാതിൽ തുറന്ന് BJP അമ്പരന്ന് രാജ്യം

പ്രയാഗ്‌രാജിലെ രാഹുൽ ഗാന്ധിയുടെ വിദ്യാർഥി സംവാദ പരിപാടിക്ക് അനുമതി ലഭിച്ചതിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ സാഹചര്യങ്ങളെയും അതിനെക്കുറിച്ചുള്ള വിമർശനങ്ങളെയും ഈ കുറിപ്പ് അവതരിപ്പിക്കുന്നു.

Aug 07, 2026 - 17:01
Updated: 2 months ago
0
രാഹുൽ ഗാന്ധി യുവതക്കൊപ്പമെത്തി ; വാതിൽ തുറന്ന് BJP അമ്പരന്ന് രാജ്യം

പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയിലേക്കുള്ള യുവാക്കളുടെ മാറ്റം രാജ്യം കണ്ടുകൊണ്ടു നിൽക്കുകയാണ്. അതുകൊണ്ടു തന്നെ ഇനിയൊരു യുദ്ധം നടത്താനുള്ള താക്കൊത്തൊന്നും ബിജെപിക്കില്ല എന്ന് അവർ തന്നെ പറഞ്ഞിരിക്കുന്നു. അതുകൊണ്ടു രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് അനുമതിയും നൽകി. ബിജെപിയുടെ കേന്ദ്ര സർക്കാരും യു പി സർക്കാരും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും യുപിയിലെ പ്രയാഗ്‌രാജിൽ നാളെ നടത്താനിരുന്ന രാഹുൽ ഗാന്ധിയുടെ വിദ്യാർഥി സംവാദ പരിപാടിയായ 'ഛാത്രോം കി ഗൂൻജിന്' അനുമതി നൽകാതിരിക്കാനുള്ള നീക്കം പരാജയപ്പെട്ടു. കൈകൂപ്പി അനുമതി നൽകിയിരിക്കുകയാണ് കായസ്ഥ പാഠശാല ട്രസ്റ്റ്. ചില വ്യവസ്ഥകൾക്കു വിധേയമായിട്ടാണ് അനുമതി നൽകുന്നത് എന്ന വീമ്പു പറച്ചിൽ വന്നിട്ടുണ്ട്.. അത് സ്വാഭാവികം.. പരിപാടി റദ്ദാക്കാൻ ഉത്തർപ്രദേശ് സർക്കാർ ശ്രമിക്കുകയാണെന്നും ബിജെപി എത്ര ശ്രമിച്ചാലും സംവാദം റദ്ദാക്കില്ലെന്നും കോൺഗ്രസ് നേതൃത്വം ഉറപ്പിച്ച് പറയുകയും രാഹുൽ ഗാന്ധി അങ്ങോട്ട് പുറപ്പെടുകയും ചെയ്തതോടെ പരാജയത്തെ ഉറപ്പിച്ച അധികൃതർ വാതിൽ തുറന്നു കൊടുക്കുകയായിരുന്നു. ''ഹൈക്കോടതി അഭിഭാഷകരുമായി കൂടിയാലോചിച്ച ശേഷം, ചില വ്യവസ്ഥകൾക്കു വിധേയമായി പരിപാടി നടത്താൻ സംഘാടകർക്ക് അനുമതി നൽകിയിട്ടുണ്ടന്നും കോളജിലെ അക്കാദമിക്ക്  പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക, ജില്ലാ മജിസ്‌ട്രേറ്റിൽനിന്ന് അനുമതി തേടുക എന്നിവയാണ്  വ്യവസ്ഥകളിൽ ഉൾപ്പെടുന്നതു. കായസ്ഥ പാഠശാല ട്രസ്റ്റ് ആക്ടിങ് പ്രസിഡന്റ് ജിതേന്ദ്ര നാഥ് ചൗധരി തന്നെ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുകയാണ് ഉണ്ടായത്.

അതായത്, സത്യത്തിൽ അടുത്തകാലത്ത് ഉള്ള രാഹുൽ ഗാന്ധിയുടെ മുന്നേറ്റം ബിജെപിയെ അക്ഷരാർത്ഥത്തിൽ ഭയപ്പെടുത്തി കഴിഞ്ഞു. രാജ്യത്തെ ജനസംഘ്യയുടെ 26 ശതമാനത്തോളം വരുന്ന യുവാക്കളും വിദ്യാർത്ഥികളുമടങ്ങുന്ന യുവത രാഹുൽ ഗാന്ധിക്കൊപ്പം നിലയുറപ്പിച്ചിരിക്കുന്നു. അതും ഇതുവരെ മോദിക്കൊപ്പം ഉണ്ടായിരുന്ന ആളുകളാണ് ഭൂരിഭാഗവും , മാത്രമല്ല, രാജ്യം മുഴുവൻ നടന്ന് യുവാക്കളുമായി സംവദിക്കുന്ന രാഹുൽ ഗാന്ധി. ആ സമയം നരേന്ദ്രമോദി ജനങ്ങളിൽ നിന്നും മുങ്ങി നടക്കുകയാണ്, അമിത്ഷായാണെങ്കിൽ ഒളിവിലാണ്. ഇതെല്ലാം രാഹുലിന്റെ ചോദ്യങ്ങളെ ഭയന്നാണ് എന്നുള്ളതും രാജ്യം ഉറപ്പിക്കുകയാണ്.. അതിന്റെ ഭാഗമായാണ് അപകടം മണത്ത  ബിജെപി രാഹുലിന്റെ വഴിമുടക്കാൻ അനുമതി നിഷേധിച്ചത്. അതിനവർ കണ്ടത്തിയ കാരണം കോളജ് മൈതാനം കായിക, വിദ്യാഭ്യാസ പരിപാടികൾക്കു മാത്രമേ അനുവദിക്കാവൂ എന്ന അലഹാബാദ് ഹൈക്കോടതിയുടെ പഴയ ഒരു ഉത്തരവു ആയിരുന്നു. രാഹുലിന്റെ 'ഛാത്രോം കി ഗൂൻജ്' പരിപാടിക്കു അനുമതി നൽകിയാൽ യു പി യിലെ കോടിക്കണക്കിനു വരുന്ന യുവാക്കൾ രാഹുൽ ഗാന്ധിയുടെ സ്വന്തമായി മാറുമെന്നും 7 മാസങ്ങൾക്കുള്ളിൽ നടക്കുന്ന യു പി നിയമസഭ തെരഞ്ഞടുപ്പിൽ യോഗി ആദിത്യനാഥിന്റെ ആപ്പീസ് പൂട്ടുമെന്നും ബിജെപി ഭയക്കുന്നു. മാത്രമല്ല, അയോധ്യയിലെ അമ്പലകൊള്ള വേറെയും ഉണ്ട്. അത് വിശ്വാസികൾക്കുള്ളിൽ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്, അതിനു പുറമെ രാഹുൽ ഗാന്ധിയും പണികൊടുത്താൽ യു പി യിൽ ബിജെപി തീരും. ചോദ്യക്കടലാസ് ചോർച്ച അടക്കം വിദ്യാർഥി പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന രാഹുലിന്റെ 'ഛാത്രോം കി ഗൂൻജ്' പരിപാടി രാജ്യത്തു അലയടിക്കുമ്പോൾ അതിൽ ഭയന്ന ബിജെപി അവർ ഭരിക്കുന്ന രാജസ്ഥാനിലെ കോട്ടയിലും ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും നേരത്തേ അനുമതി നിഷേധിച്ചിരുന്നു.പക്ഷെ അപ്പോഴുള്ളതിന്റെ നൂറിരട്ടി ജനപിന്തുണയോടെ രാഹുൽ ഗാന്ധിയുടെ പരിപാടി മുന്നോട്ട് പോകുകയാണ്. 'എന്നോട് എന്തും ചോദിക്കാം' എന്ന് പറഞ്ഞ് രാജ്യത്തെ മുഴുവൻ ജെൻസീയുമായി സംവാദത്തിന് ഇറങ്ങി പുറപ്പെട്ട രാഹുൽ അവരുടെ ഏറ്റവും പ്രിയപ്പെട്ടവനായി മാറി കഴിഞ്ഞു. ജെൻസിയെ ഒഴിവാക്കി കളിക്കാൻ ആകില്ലെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവതും പറഞ്ഞു. അതോടെ യുവതയുടെ പ്രിയങ്കരനായ രാഹുൽ ഗാന്ധിക്ക് പ്രയാഗ് രാജ് ബിജെപി കോട്ടയുടെ വാതിലും തുറന്നു കൊടുത്ത് കൈകൂപ്പുകയാണ് ബിജെപി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User