അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണം; ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണ്ണാർക്കാട് സ്വദേശി ബുഷാര (52) മരിച്ചു. ഭവാനിപ്പുഴയിൽ വിനോദസഞ്ചാരികൾക്ക് നേരെയായിരുന്നു ആക്രമണം.

Sep 22, 2026 - 22:37
0
അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണം; ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. മണ്ണാർക്കാട് സ്വദേശിനി ബുഷാര (52) ആണ് മരിച്ചത്. തേക്കുവട്ട ഭാഗത്ത് ഭവാനിപ്പുഴയിൽ ഇറങ്ങിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

വനപാലകർ അപായ മുന്നറിയിപ്പ് നൽകിയിട്ടും കാട്ടാനയെ കാണുന്നതിനായി സഞ്ചാരികൾ പുഴയിൽ നിന്ന് മാറാതെ നിന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വനപാലകർ പറയുന്നത്. ആനയുടെ ആക്രമണത്തിൽ ബുഷാരയുടെ ഒരു വിരൽ ഉൾപ്പെടെ അറ്റുപോയിരുന്നു.

ഗുരുതരമായി പരിക്കേറ്റ ബുഷാരയെ ഉടൻ തന്നെ താവളം ഭാഗത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User