യൂത്ത് കോൺഗ്രസ് ഉദുമ സെക്രട്ടറി ഹരികൃഷ്ണൻ മരിച്ച നിലയിൽ; സ്വന്തം ഓഫീസിൽ മൃതദേഹം കണ്ടെത്തി

യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറി ഹരികൃഷ്ണനെ പൊയിനാച്ചിയിലെ സ്വന്തം ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. മേൽപറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Sep 22, 2026 - 20:37
0
യൂത്ത് കോൺഗ്രസ് ഉദുമ സെക്രട്ടറി ഹരികൃഷ്ണൻ മരിച്ച നിലയിൽ; സ്വന്തം ഓഫീസിൽ മൃതദേഹം കണ്ടെത്തി

കാസർഗോഡ്: യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറി ഹരികൃഷ്ണനെ (32) പൊയിനാച്ചിയിലെ സ്വന്തം ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊയിനാച്ചി കോളങ്കുന്നിലെ താമസക്കാരനാണ് ഹരികൃഷ്ണൻ.

പൊയിനാച്ചിയിൽ വിദ്യാഭ്യാസ റിക്രൂട്ടിങ് ഏജൻസി നടത്തിവരികയായിരുന്നു. സെപ്റ്റംബർ 21 തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് ഹരികൃഷ്ണനെ അവസാനമായി കാണുന്നത്. തുടർന്ന് വീട്ടിൽ തിരിച്ചെത്താതായതോടെ ബന്ധുക്കൾ അന്വേഷിക്കുകയും, സെപ്റ്റംബർ 22 ചൊവ്വാഴ്ച ഉച്ചയോടെ മേൽപറമ്പ് പൊലീസിൽ പരാതി നൽകുകയും ചെയ്തു.

തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പൊയിനാച്ചിയിലെ സ്വന്തം ഓഫീസിന്റെ രണ്ടാം നിലയിൽ ഹരികൃഷ്ണനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.

സംഭവത്തിൽ മേൽപറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User