72000 പേർ BJP വിട്ടു ; രാജി ഭയന്ന് നരേന്ദ്രമോദി

ബിഹാർ, മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും ദേശീയ രാഷ്ട്രീയത്തിൽ അവയുടെ പ്രത്യാഘാതങ്ങളും വിലയിരുത്തുന്ന രാഷ്ട്രീയ വിശകലനം.

Aug 04, 2026 - 10:42
Updated: 1 month ago
0
72000 പേർ BJP വിട്ടു ; രാജി ഭയന്ന് നരേന്ദ്രമോദി

ബിജെപി ദേശീയ  അധ്യക്ഷൻ നിതിൻ നബീൻ 52000 വോട്ടിനു ജയിച്ച ബിഹാറിലെ ബാംഗിപ്പൂർ മണ്ഡലത്തിൽ 8 മാസം കഴിയുമ്പോഴേക്കും
20000 വോട്ടിനു ബിജെപി തോറ്റിരിക്കുന്നു.ഒറ്റ ഒരു മണ്ഡലത്തിൽ മാത്രം 72000 പേര് ബിജെപി വിട്ടിരിക്കുന്നു എന്നർത്ഥം. അതുപോലെ നരോത്തം മിശ്ര എന്ന മധ്യപ്രദേശിലെ മുൻ ആഭ്യന്തരമന്ത്രിയും ആർ എസ് എസ് ഇന്റെ പ്രിയങ്കരനായ ബിജെപി നേതാവ് കുത്തകയാക്കി വെച്ചിരുന്ന മണ്ഡലം ദാതിയ, അത്  കോൺഗ്രസ്സ് സ്വന്തമാക്കിയിരിക്കുന്നു.രാജ്യം മുഴുവൻ നിയന്ത്രിക്കാനും ജയിപ്പിക്കാനും ഉത്തരവാദപ്പെട്ട മണ്ഡലത്തിൽ ബിജെപി അധ്യക്ഷൻ തോറ്റതോടെ രാജ്യത്തെ ബിജെപിയുടെ കിളി പോയിരിക്കുകയാണ്. കേവല ഭൂരിപക്ഷം പോലുമില്ലാത്ത ബിജെപി കേന്ദ്രം ഭരിക്കുമ്പോൾ നരേന്ദ്രമോദിയുടെ മനോബലത്തെ ആശ്രയിച്ചാണ് സർക്കാർ മുൻപോട്ട് പോകുക. പക്ഷെ ശക്തിയെല്ലാം ചോർന്നിരിക്കുന്നത് മോദിയെയാണ് രാജ്യത്തു കാണുന്നത്. കഴിഞ്ഞ ആഴ്ചയാണ് നീറ്റ് പരീക്ഷാ ചോദ്യ പ്പേപ്പർ ചോർച്ചയുടെ പേരിൽ അതിശക്തമായ പ്രക്ഷോഭത്തി നൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് രാജിവെക്കേണ്ടിവന്നത്. കേന്ദ്രം  ഭരിക്കുന്ന ബിജെപി സർക്കാരിനേറ്റ കനത്ത തിരിച്ചടിയായിരുന്നു ഇത്. കഴിഞ്ഞ 12 വർഷങ്ങൾക്ക് ശഷം നരേന്ദ്ര മോദി കീഴടങ്ങിയ ദിവസമായിരുന്നു അത്.  ഇതിനു പിന്നാലെയാണ് ഇപ്പോൾ മൂന്ന് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ രണ്ട് സംസ്ഥാനങ്ങളിൽ  ബിജെപിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നിരിക്കുന്നത്. പാർട്ടി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളായ ബിഹാറിലെ ബങ്കിപുർ സീറ്റിലും മധ്യപ്രദേശിലെ ദാതിയ സീറ്റിലുമാണ് ബി.ജെ.പിക്ക് നാണം കെട്ട തോൽവി സംഭവിച്ചത്. ഇതിൽ ബങ്കിപുർ ആകട്ടെ പാർട്ടി അധ്യക്ഷൻ നിതിൻ നബിൻ ഒഴിഞ്ഞ സീറ്റും. ഉപതിരഞ്ഞെടുപ്പുകളിൽ സാധാരണയായി ഭരണകക്ഷികൾക്ക് മുൻതൂക്കം ലഭിക്കാറാണ് പതിവ്. എന്നാൽ അതെല്ലാം തെറ്റിച്ചു കൊണ്ട് ബിജെപിക്കെതിരെ അതി ശക്തമായ ജനരോഷമാണ് രാജ്യത്ത് ഇരമ്പിവന്നത്. എന്നാൽ ആശ്വാസമായി ഒരു പേരിനു ഗുജറാത്തിലെ മഞ്ജൽപുർ നിയമസഭാ സീറ്റിൽ വിജയിച്ചു എന്ന് പറയുന്നു. 60 ശതമാനത്തിലേറെ ജനങ്ങൾ വോട്ടു ചെയ്യാതെ മാറിനിന്ന ഈ മണ്ഡലത്തിൽ ബിജെപിയെ വെറുക്കുന്നവരാണ് വോട്ടിനു പോകാതിരുന്നത് എന്ന പ്രത്യേകതയും രാജ്യം ചർച്ച ചെയ്യുകയാണ്. അതുകൂടാതെ മറ്റ് രണ്ട് സീറ്റുകളിലെ തോൽവികൾ പാർട്ടിക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രത്യേകിച്ച് ദേശീയ അധ്യക്ഷന്റെ ബങ്കിപുർ സീറ്റിലെ പരാജയം.

ബങ്കിപുരിലെ തോൽവി അത് വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്.ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 50,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പാർട്ടി ഈ സീറ്റ് വിജയിച്ചത്. ഇവിടെയാണ് ജൻ സുരാജ് പാർട്ടി അധ്യക്ഷനും പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ ജയിച്ചുകയറിയത്. ബിജെപി വിരുദ്ധ ശക്തികളുടെ ഒരു കൂന്തമുനയായി ഉള്ള പ്രശാന്ത് കിഷോറിന്റെ ഈ അരങ്ങേറ്റം ബിജെപിക്ക് രാജ്യവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ബി.ജെ.പി. സ്ഥാനാർഥി നീരജ് കുമാറിനെതിരേ 10,000 കടന്ന വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രശാന്ത് കിഷോറിന്റെ വിജയം എന്ന് പറയുന്നത് വലിയ രാഷ്ട്രീയ മാറ്റങ്ങളുടെ തുടക്കമായിട്ടാണ് രാജ്യം കാണുന്നത്. സത്യത്തിൽ അതിശക്തമായ സംഘപരിവാർ കോട്ടകൾ ഇങ്ങനെ തകർന്നു തരിപ്പണമാകുമ്പോൾ അതിന്റെ പിന്നിൽ നീറ്റ് പരീക്ഷ ചോർച്ചയും , അതിനു ശേഷം നടന്ന ഏറ്റവും വലിയ വിദ്യാർത്ഥി പ്രക്ഷോഭവും മോദി സർക്കാരിന്റെ അടിത്തറ ഇളക്കിയതാണ്  ഇപ്പോൾ നടന്ന  തെരഞ്ഞടുപ്പിൽ ബിജെപിയുടെ തോൽവിക്ക് പ്രധാന കാരണങ്ങളിൽ ഒന്ന്. കൂടാതെ, അയോധ്യയിലെ ക്ഷേത്രക്കൊള്ളയും അതിൽ ഉൾപ്പെടുന്നു. ശബരിമലയിലെ കാര്യങ്ങൾ നന്നായി അറിയുന്ന നമ്മൾക്ക് ഇത് മനസ്സിലാക്കാൻ വലിയ പണിയില്ല . അവിടെ നിയോഗിക്കപ്പെട്ട കമ്മിറ്റിയും  കാവൽക്കാരനും കള്ളന്മാരായി മാറിയപ്പോൾ  ഭരിക്കുന്ന പാർട്ടി തകർന്നു തരിപ്പണമായി. അത് തന്നെയാണ് അയോധ്യയുടെ പേരിൽ ബിജെപിക്കും സംഭവിക്കാൻ പോകുന്നത്. അതിന്റെ തുടക്കമാണ് ഇന്നലെ കണ്ടത്. യ വിദ്യാർത്ഥികളോടും യുവാക്കളോടും  കർഷകരോടും ഒപ്പം കോടാനുകോടി വിശ്വാസികളും ചേർന്നുകഴിഞ്ഞു ബിജെപി യെ തോൽപ്പിക്കാൻ എന്ന സത്യം രാജ്യം തിരിച്ചറിഞ്ഞ തെരഞ്ഞടുപ്പ് ഫലമാണിത്. അതിൽ അമ്പരന്ന ബിജെപി അവസാന അടവ് എന്ന നിലയിൽ വിദ്യാർത്ഥിപ്രതിനീതികളെ കാണാൻ ആർ എസ് എസ് മേധാവികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അഥവാ കണ്ടാലും അയോധ്യയിലെ പകൽ കൊള്ള അതിൽ വിശ്വാസി സമൂഹത്തിനേറ്റ മുറിവ് അത് ഉണക്കാൻ ബിജെപി വലിയ വില നൽകേണ്ടി വരും എന്നുറപ്പാണ്. വിദ്യാർത്ഥി സമൂഹത്തെ പേടിച്ചു വിദ്യാഭ്യാസമന്ത്രി രാജിവെച്ചുവെങ്കിൽ ഇത് സാക്ഷാൽ മോദിയുടെ പടിയിറക്കത്തിന്റെ സൂചനയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User