കോൺഗ്രസ്സിന് തകർപ്പൻ വിജയം ; RSS - BJP കോട്ട തകർത്തു
മധ്യപ്രദേശിലെ ദാതിയ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തെ ബിജെപിക്കെതിരായ ജനവിധിയായും മാറുന്ന രാഷ്ട്രീയ സാഹചര്യത്തിന്റെ സൂചനയായും അവതരിപ്പിക്കുന്ന രാഷ്ട്രീയ വിശകലനം.
സംഘപരിവാറിന്റെ കോട്ടയിൽ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി ജയിക്കുക എന്നൊക്കെ പറഞ്ഞാൽ അത് വരാനിരിക്കുന്ന വലിയ മാറ്റത്തിന്റെ സൂചനയാണ്. അതായത്, ബിജെപിക്കും ആർ എസ് എസ്സിനും അതിശക്തമായ അടിവേരുകളുള്ള മധ്യപ്രദേശിൽ ദാതിയ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി ആയിരുന്ന ഘനശ്യാമ സിംഗ് ബിജെപിയുടെ അശുതോഷ് തിവാരിയെ 13000ത്തിൽ പരം വോട്ടുകൾക്ക് തോൽപ്പിച്ചിരിക്കുന്നു. സാധാരണ ബിജെപിക്ക് വലിയ സ്വാധീനം ഇല്ലാത്ത കേരളം ,പഞ്ചാബ് പോലെയുള്ള സംസ്ഥാനമല്ല. ഇത് ബിജെപി തുടർച്ചയായി 20 വർഷത്തിലേറെ കാലമായി ഭരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. അവിടെയാണ് കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി വിജയിച്ചിരിക്കുന്നത്. ദാതിയ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ അതിശക്തമായ ഭരണ വിരുദ്ധ വികാരമാണ് ഉണ്ടായിരിക്കുന്നത്. ആകെ 71.44 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞടുപ്പിൽ 6500നു മുകളിൽ വോട്ടുകളാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥി ഘനശ്യാമ സിംഗ് നേടിയത്. കേന്ദ്രത്തിലും മധ്യപ്രദേശ് എന്ന സംസ്ഥാനത്തിലും ഭരണത്തിലിരിക്കുന്ന കക്ഷിയെന്ന നിലയിൽ ബിജെപി ജനങ്ങളിൽ നിന്നും അകലുന്നതിന്റെ വ്യക്തമായ സൂചന ലഭിക്കുകയാണ്. സാമ്പത്തിക വെല്ലുവിളികൾ ,വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പരിഹാരം കാണാത്ത പ്രശ്നങ്ങൾക്കൊപ്പം പ്രാദേശിക ഭരണത്തിലെ പോരായ്മകൾ എന്നിവയോടുള്ള വോട്ടർമാരുടെ അമർഷം ഉപതെരഞ്ഞെടുപ്പിൽ പ്രകടമായി എന്നുള്ളതാണ് വ്യക്തമാകുന്നത്. അതിശക്തമായ യുവജ പ്രക്ഷോഭം , വിദ്യാർത്ഥികളുടെ പ്രതിഷേധം ഈ രാജ്യത്തിന്റെ തെരുവീഥികളിൽ രാജ്യം ഭരിക്കുന്ന ബിജെപിയും നരേന്ദ്രമോദിയും വിചാരണ ചെയ്യപ്പെട്ടു എന്ന് തന്നെ പറയേണ്ടി വരും. അതിന്റെ പ്രതിഫലനമാണ് ഈ ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ്സിന്റെയും ബിജെപി ഇതര കക്ഷികളുടെയും വിജയം എന്ന് പറയുന്നത്.
ബിജെപി സർക്കാരിനെതിരെ യുവജനങ്ങളും വിദ്യാർത്ഥികളും കർഷകരും എല്ലാം അതിശക്തമായി പോരാടിയപ്പോൾ അതിനു പൂർണ്ണമായി സഹായം നൽകിക്കൊണ്ട് പ്രതിപക്ഷ കക്ഷികൾ ഭിന്നിച്ചു നിൽക്കാതെ ഒരുമിച്ച് നിന്നു. അതിശക്തമായ ധാരണയോടെ വോട്ടുകൾ കേന്ദ്രീകരിക്കുകയും ഒക്കെ ചെയ്യുമ്പോൾ ഭരണകക്ഷിയുടെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കാൻ സാധിച്ചു എന്നുള്ളതാണ് ദാതിയ മണ്ഡലത്തിൽ കണ്ടത്. സമരം ചെയ്യുന്നവർക്ക് പാർട്ടിയില്ലന്നും അവർ കൊക്രോച്ചുകളാണെന്നും പറയുന്നുണ്ടങ്കിലും പ്രതിപക്ഷത്തിന്റെ ശക്തമായ പിന്തുണ അവർക്കുണ്ടായിരുന്നു.മാത്രമല്ല, പരസ്പ്പരം പരിചയം പോലുമില്ലാത്ത സമരക്കാർ വലിയ ആപത്തിൽ പെടുമ്പോൾ പെല്ലറ്റ് ആക്രമണത്തിൽ മരണത്തോട് മല്ലിടുമ്പോൾ പോലീസുകാരുടെ ക്രൂരമർദ്ദനവും പീഡനങ്ങളും നടക്കുമ്പോൾ അവിടെ ഒരു രക്ഷിതാവിനെ പോലെ ഓടിയെത്തിയത് മുഴുവൻ രാഹുൽ ഗാന്ധിയായിരുന്നു. ആ രാഹുലിന്റെ പാർട്ടിക്ക് അവരെല്ലാം ചേർന്ന് നൽകിയ വിജയമാണിത്, ഇത് ഇവിടെക്കൊണ്ടൊന്നും അവസാനിക്കില്ല . ഒരു ഭരിക്കുന്ന സർക്കാർ ജനവഞ്ചകരും ജനദ്രോഹികളും ആകുന്നുവെന്നു മനസ്സിലാക്കിയാൽ പിന്നീട് ഇനി ഏതു മതത്തിന്റെ കാർഡിറക്കിയാലും അവരെ രക്ഷിക്കാനാവില്ല. ഏതു ചെപ്പടിവിദ്യകൾ കാണിച്ചാലും അവരെ സംരക്ഷിക്കാനുമാകില്ല. കാരണം ഇത് ജനാതിപത്യ രാജ്യമാണ്. അതാണ് ആർ എസ് എസ് ശക്തികേന്ദ്രമായ മധ്യപ്രദേശിലും കോൺഗ്രസ്സ് വീണ്ടും വിജയിച്ചത്.
പവിത്രകുമാർ