തൃശൂരിൽ ബിജെപി നേതാവിനെതിരെ വീണ്ടും കേസ്; പരാതി നൽകിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി

Jun 18, 2026 - 10:08
0
തൃശൂരിൽ ബിജെപി നേതാവിനെതിരെ വീണ്ടും കേസ്; പരാതി നൽകിയ ഭാര്യയെ ഗുണ്ടയെ  വിട്ട് ഭീഷണിപ്പെടുത്തി

ത്യശൂർ:ബിജെപി തൃശൂർ ജില്ലാ സൗത്ത് പ്രസിഡന്റ് എ. ശ്രീകുമാറിനെതിരെ വീണ്ടും കേസ്. കഴിഞ്ഞ ദിവസം ഭാര്യയെ മർദിച്ചതായി പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ഗുണ്ടയെ വിട്ട് ഭാര്യയെ ഭീഷണിപ്പെടുത്തി എന്ന പരാതിയിലാണ് പുതിയ കേസ്. സംഭവത്തിൽ ഗുണ്ടയായ പെരിഞ്ഞനം സ്വദേശി ഗിരീഷിനെ പോലീസ് പിടികൂടി.

ശ്രീകുമാർ തന്നെ ക്രൂരമായി മർദിച്ചതായി ഭാര്യയെ നേരത്തെ പൊലീസിന് പരാതി നൽകിയിരുന്നു.വൈകി വന്നതിനാല്‍ മര്‍ദ്ദിച്ചെന്നായിരുന്നു പരാതി. ഈ കേസില്‍ ശ്രീകുമാര്‍ പ്രതിയായിരിക്കെ ശ്രീകുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചിരുന്നു.ഇതിനിടയിലാണ് ശ്രീകുമാർ ഗുണ്ടയെ വിട്ട് ഭാര്യയെ ഭീഷണിപ്പെടുത്തിയത്. ശ്രീകുമാറിനെതിരെ മാധ്യമങ്ങളോട് സംസാരിക്കരുതെന്നായിരുന്നു ഭീഷണി. എന്നാൽ, ശ്രീകുമാറിന്റെ ഭാര്യ വീണ്ടും പോലീസിനെ പരാതിയുമായി സമീപിച്ചു. ആദ്യ കേസുമായി ബന്ധപ്പെട്ട് കോടതിയുടെ നിർദേശങ്ങൾ നിലനിന്നിരുന്നതിനാൽ ശ്രീകുമാറിനെതിരെ പോലീസ് തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല. എന്നാൽ, പുതിയ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ, ശ്രീകുമാറിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User