കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസ്‌‌; ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ നീക്കം

യുഡിഫിലും കോൺഗ്രസിലും ആർ ചന്ദ്രശേഖരനെതിരെ ശക്തമായ എതിർപ്പ് ഉണ്ടായതിനെ തുടർന്നാണ് ഈ തീരുമാനം.

Jul 02, 2026 - 10:31
0
കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസ്‌‌; ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ നീക്കം

തിരുവനന്തപുരം: കശുവണ്ടി വികസന കോപ്പറേഷൻ അഴിമതി കേസിൽ പ്രതിയായ ഐഎൻ‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി സർക്കാർ. യുഡിഫിലും കോൺഗ്രസിലും ആർ ചന്ദ്രശേഖരനെതിരെ ശക്തമായ എതിർപ്പ്  ഉണ്ടായതിനെ തുടർന്നാണ് ഈ തീരുമാനം. ഉടൻ തീരുമാനം ഹൈക്കോടതിയെ അറിയിക്കും. പ്രോസിക്യൂട്ട് ചെയ്യപ്പെടുന്ന ഒരു വ്യക്തിയെ ഒരു കാരണവശാലും പ്രമുഖ തൊഴിലാളി സംഘടനയുടെ തലപ്പത്ത് ഇരുത്താനാകില്ലെന്ന നിപാടിലാണ് കെ സി വേണുഗോപാൽ. ആർ ചന്ദ്രശേഖരനൊപ്പം കേസിലെ മറ്റൊരു പ്രതിയായ മുൻ എം ഡി കെ എ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആയിട്ടുണ്ട്. കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മൂന്ന് തവണയായി  പിണറായി സർക്കാർ ചന്ദ്രശേഖരന് പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്ന് രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിട്ടതോടെ  യു.ഡി.എഫ്. സര്‍ക്കാര്‍ അനുമതി നൽകുകയായിരുന്നു. 18 വർഷത്തെ പോരാട്ടത്തിന്റെ ഫലമാണ് ഈ പ്രോസിക്യൂഷൻ എന്നാണ് പരാതിക്കാരൻ കടകംപള്ളി മനോജ് വ്യക്തമാക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User