ബിജെപിയുടെ മൂട്ടിൽ തീയിട്ട് പി.സി. ജോർജ്; 4.45 കോടി ചെലവഴിച്ചെന്ന് വെളിപ്പെടുത്തൽ, ഒളിക്യാമറ ദൃശ്യങ്ങൾ പുറത്ത്

ബൂത്ത് കമ്മിറ്റികൾക്ക് നൽകേണ്ട 31,000 രൂപ പോലും നൽകിയില്ലെന്ന്; ബിജെപി യോഗത്തിനിടെ പി.സി. ജോർജിന്റെ തുറന്നുപറച്ചിൽ

Aug 16, 2026 - 09:17
0
ബിജെപിയുടെ മൂട്ടിൽ തീയിട്ട് പി.സി. ജോർജ്; 4.45 കോടി ചെലവഴിച്ചെന്ന് വെളിപ്പെടുത്തൽ, ഒളിക്യാമറ ദൃശ്യങ്ങൾ പുറത്ത്

ബൂത്ത് കമ്മിറ്റികൾക്ക് നൽകേണ്ട 31,000 രൂപ പോലും നൽകിയില്ലെന്ന്; ബിജെപി യോഗത്തിനിടെ പി.സി. ജോർജിന്റെ തുറന്നുപറച്ചിൽ

ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി പി.സി. ജോർജ്. ബിജെപി യോഗത്തിനിടെ പി.സി. ജോർജ് സംസാരിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങൾ റിപ്പോർട്ടർ ടി.വി. പുറത്തുവിട്ടു. പൂഞ്ഞാർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ വലിയ ക്രമക്കേട് നടന്നതായി പി.സി. ജോർജ് ദൃശ്യങ്ങളിൽ ആരോപിക്കുന്നു.

പൂഞ്ഞാർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 4 കോടി 45 ലക്ഷം രൂപ ചെലവായെന്ന കണക്ക് തനിക്ക് ലഭിച്ചിരുന്നുവെന്നാണ് പി.സി. ജോർജ് പറയുന്നത്. എന്നാൽ കണക്കിൽ പണം ലഭിച്ചതായി രേഖപ്പെടുത്തിയിരുന്ന പലരെയും നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോൾ അവർക്ക് പണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമായെന്നും അദ്ദേഹം പറയുന്നു.

ബൂത്ത് കമ്മിറ്റികൾക്ക് നൽകാൻ നിശ്ചയിച്ചിരുന്ന 31,000 രൂപ പോലും നൽകിയില്ലെന്നും പി.സി. ജോർജ് ആരോപിക്കുന്നു. ബിജെപി മധ്യമേഖല ജനറൽ സെക്രട്ടറി സജി കുരിക്കാടിനെതിരെയും അദ്ദേഹം ആരോപണം ഉന്നയിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് ചെലവിന് പരമാവധി 40 ലക്ഷം രൂപ മാത്രമേ അനുവദനീയമായിരുന്നുള്ളൂവെന്നും, എന്നാൽ ‘എ ക്ലാസ്’ മണ്ഡലങ്ങളിൽ നാലരക്കോടി രൂപ വീതം ചെലവഴിച്ചതായി കണക്കുകൾ കാണിക്കുന്നുവെന്നും പി.സി. ജോർജ് ദൃശ്യങ്ങളിൽ പറയുന്നുണ്ട്.

പാർട്ടി ഫണ്ട് ഉപയോഗിച്ച് ചിലർ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ വാങ്ങിയതായും പി.സി. ജോർജ് ആരോപണം ഉന്നയിക്കുന്നു. റിപ്പോർട്ടർ ടി.വി. പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങളാണ് ആരോപണങ്ങൾക്ക് ആധാരം. പി.സി. ജോർജ് ഉന്നയിച്ച ആരോപണങ്ങളിൽ ബിജെപി നേതൃത്വത്തിന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User