ഒരു ഫോൺകോൾ, ഒരു കിരീടം; കേരള ബ്ലൈൻഡ് ഫുട്ബോൾ ടീമിന് കരുത്തായി ഒ.ജെ. ജനീഷ്

പ്രതിസന്ധിയിലായ കേരള ബ്ലൈൻഡ് ഫുട്ബോൾ ടീമിന് സഹായഹസ്തവുമായി എത്തിയ മന്ത്രി ഒ.ജെ. ജനീഷിന്റെ പിന്തുണയിൽ ടീം തുടർച്ചയായ രണ്ടാം ദേശീയ കിരീടം സ്വന്തമാക്കി.

Sep 01, 2026 - 15:14
0
ഒരു ഫോൺകോൾ, ഒരു കിരീടം; കേരള ബ്ലൈൻഡ് ഫുട്ബോൾ ടീമിന് കരുത്തായി ഒ.ജെ. ജനീഷ്

കേരള സര്‍ക്കാരിന്റെ കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയായി അഡ്വ. ഒ.ജെ. ജനീഷ് ചുമതലയേറ്റത് 2026 മെയ് മാസത്തിലാണ്. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗവും യുവ നേതാവുമായ അദ്ദേഹം, കായിക മേഖലയെ കൂടുതല്‍ സജീവമാക്കാനും ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കായിക വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തി തന്നെ മുന്നോട്ട് പോകുന്നുണ്ട്. കായിക വകുപ്പ് എന്നത് മറ്റ് മന്ത്രിമാര്‍ക്ക് വലിയ താത്പര്യമില്ലാത്ത വകുപ്പാണ്. അവിടെ വെറും റബ്ബര്‍ സ്റ്റാമ്പായി മന്ത്രി മാറും എന്നാണ് ഏവരും കരുതിയത്. എന്നാല്‍ അവിടെയാണ് മന്ത്രി ജെനീഷ് ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്നത്. കായിക വകുപ്പിനെ ആരും മോഹിക്കുന്ന വിഭാഗമാക്കി മാറ്റിയിട്ടേ ഇനി പടിയിറങ്ങു എന്നാണ് ജെനീഷ് ആദ്യം തന്നെ പ്രഖ്യാപിച്ചത്. അതിലേയ്ക്കുള്ള പ്രയാണം ജെനീഷ് തുടങ്ങി കഴിഞ്ഞു. ഇക്കഴിഞ്ഞ ദിവസം മന്ത്രി ജെനീഷിനെ തേടി ഒരു വീഡിയോ കോള്‍ എത്തി. മധ്യപ്രദേശില്‍ നിന്നായിരുന്നു അത്. മറുതലയ്ക്കല്‍ കേരള ബ്ലൈൻഡ്  ഫുട്‌ബോള്‍ ടീം ആയിരുന്നു. മന്ത്രി നല്‍കിയ സഹായത്തില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കാനാണ് ടീം വീഡിയോ കോളില്‍ എത്തിയത്. ഫൈനലിന് തൊട്ട് മുമ്പാണ് മന്ത്രിയെ ടീം വിളിച്ച് സന്തോഷം പങ്കുവച്ചത്. മന്ത്രിയുടെ സഹായം കൊണ്ട് മാത്രമാണ് ടൂര്‍ണമെന്റ് കളിക്കാന്‍ സാധിച്ചതെന്നും അതിനുള്ള നന്ദി പറയുവാനാണ് വിളിച്ചതെന്നും ടീം അറിയിച്ചു...വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞ ജെനീഷ് ഓള്‍ ദി ബെസ്റ്റ് പറഞ്ഞാണ് ടീമിനെ ഫൈനലിലേയ്ക്ക് കൈപിടിച്ച് നയിച്ചത്. മന്ത്രിയുടെ ആശംസ നെഞ്ചിലേറ്റിയ ടീം ഫൈനലില്‍ ഒഡീഷയെ തോല്‍പ്പിച്ച് കിരീടം ചൂടുകയും ചെയ്തു. ഒഡീഷയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളം ദേശീയ കിരീടം സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം ഈ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള അടല്‍ ബിഹാരി വാജ്‌പേയി ട്രെയിനിങ് സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്‌പോര്‍ട്‌സില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലുടനീളം കേരള ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നേരത്തെ യാത്രയ്ക്ക അടക്കം സൗകര്യങ്ങളില്ലാതെ ടീം ഒന്നാകെ വലഞ്ഞ ഘട്ടത്തിലാണ് ഓ ജെ ജെനീഷിന്റെ ഫോണ്‍ കോള്‍ അവരെ തേടിയെത്തിയത്. ഇങ്ങനെയായിരിക്കണം ഒരു കായിക വകുപ്പ് മന്ത്രി പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ മെസിയെ കൊണ്ടുവരാമെന്ന് ചൂണ്ടിക്കാട്ടി കോടികള്‍ കബളിപ്പിച്ച് സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുന്നതല്ല കായിക വകുപ്പ മന്ത്രിയുടെ ജോലി. അവിടെയാണ് ജെനീഷ് വ്യത്യസ്തനാകുന്നത്. എവിടെയാണ് തന്റെ ഇടപെടല്‍ ആവശ്യം എന്ന അറിഞ്ഞുകൊണ്ട് തന്നെ അവിടെ കൃത്യമായി സ്വാധീനം ചെലുത്തുക....സഹായം ആവശ്യമുളളവര്‍ക്ക് മുന്നും പിന്നും നോക്കാതെ അത് ചെയ്ത് നല്‍കുക എന്നതെല്ലാം ജെനീഷിന്റെ മുഖമുദ്രയാണ്...

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User