വൻ സുരക്ഷാവീഴ്ച; സെക്കന്തരാബാദ് സൈനിക ക്യാമ്പിൽ നിന്ന് AK-203 ഉൾപ്പെടെ 12 ആയുധങ്ങൾ കാണാതായി

സെക്കന്തരാബാദ് കാന്റോൺമെന്റിലെ മദ്രാസ് റെജിമെന്റിൽ സംഭവം; അകത്തുള്ളവരുടെ പങ്കും അന്വേഷിച്ച് പോലീസ്

Sep 01, 2026 - 16:41
0
വൻ സുരക്ഷാവീഴ്ച; സെക്കന്തരാബാദ് സൈനിക ക്യാമ്പിൽ നിന്ന് AK-203 ഉൾപ്പെടെ 12 ആയുധങ്ങൾ കാണാതായി

ഹൈദരാബാദ്: രാജ്യത്തെ അതീവ സുരക്ഷാ മേഖലയായ സെക്കന്തരാബാദ് കാന്റോൺമെന്റിലെ മദ്രാസ് റെജിമെന്റിൽ നിന്ന് നിരവധി ആയുധങ്ങൾ മോഷണം പോയതായി റിപ്പോർട്ട്. നാല് AK-203 അസോൾട്ട് റൈഫിളുകൾ, ഒരു INSAS റൈഫിൾ, ആറ് 9mm പിസ്റ്റളുകൾ, ഒരു 6.35 ബോർ പിസ്റ്റൾ എന്നിവ ഉൾപ്പെടെയുള്ള ആയുധങ്ങളും മാഗസിനുകളുമാണ് കാണാതായത്. 

ആഗസ്റ്റ് 31-ന് വൈകിട്ടാണ് ആയുധങ്ങൾ സൂക്ഷിച്ചിരുന്ന മുറികളുടെ പൂട്ടുകൾ തകർന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കാണാതായ വിവരം വ്യക്തമായത്. ആഗസ്റ്റ് 30-നാണ് ആയുധങ്ങളുടെ അവസാന കണക്കെടുപ്പ് നടന്നിരുന്നത്. മോഷണം നടന്ന കൃത്യസമയം ഇതുവരെ കണ്ടെത്താനായിട്ടില്ല. 

പുറത്തുനിന്നുള്ളവർക്ക് സൈനിക ക്യാമ്പിനുള്ളിലേക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നതിനാൽ സംഭവത്തിൽ സൈനിക കേന്ദ്രത്തിനുള്ളിലുള്ളവരുടെ പങ്കും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഒന്നിലധികം പേർ ചേർന്നാകാം മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ബൊല്ലാരം പോലീസ് കേസെടുത്ത് സൈനിക ഉദ്യോഗസ്ഥരുമായി ചേർന്ന് അന്വേഷണം ആരംഭിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User