പ്രളയ രക്ഷാപ്രവർത്തനത്തിന് പോയ ജീപ്പിന് പിഴ; 50,000 രൂപ കൈമാറി അഭിഭാഷക സുഹൃത്തുക്കൾ

അമലിനും ആർദ്രയ്ക്കും തുക കൈമാറി; നന്ദി അറിയിച്ച് അബിൻ വർക്കി എം.എൽ.എ

Sep 07, 2026 - 12:25
0
പ്രളയ രക്ഷാപ്രവർത്തനത്തിന് പോയ ജീപ്പിന് പിഴ; 50,000 രൂപ കൈമാറി അഭിഭാഷക സുഹൃത്തുക്കൾ

ആറന്മുള: പ്രളയ രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ച ജീപ്പിന് ഹൈക്കോടതി നിർദേശിച്ച പിഴത്തുകയായ 50,000 രൂപ അമലിനും ഭാര്യ ആർദ്രയ്ക്കും കൈമാറി. ഹൈക്കോടതിയിലെ അഭിഭാഷകരായ തന്റെ സുഹൃത്തുക്കൾ തുക നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നതായി ആറന്മുള എം.എൽ.എ അബിൻ വർക്കി അറിയിച്ചു. അഡ്വ. അരുൺ എസ്. നായർ ഇന്ന് തുക അബിൻ വർക്കിയുടെ ഓഫീസിലെത്തി അമലിനും ആർദ്രയ്ക്കും കൈമാറി. മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് നെജോ മെഴുവേലിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.

ജൂലൈ 31-ന് പത്തനംതിട്ടയിൽ രൂക്ഷമായ പ്രളയമുണ്ടായപ്പോൾ ആറന്മുള, റാന്നി, തിരുവല്ല മേഖലകളിൽ കുടുങ്ങിയ നിരവധി പേരെ സ്വന്തം ഓഫ് റോഡ് ജീപ്പിൽ അമലും ആർദ്രയും ചേർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. മൂന്ന് ദിവസത്തോളം ഇവർ രക്ഷാപ്രവർത്തനം തുടർന്നതായി അബിൻ വർക്കി നേരത്തെ വ്യക്തമാക്കിയിരുന്നു.രക്ഷാപ്രവർത്തനത്തിനിടെ അവശ്യസാധനങ്ങൾ വാങ്ങാൻ അടൂരിലെത്തിയപ്പോഴാണ് എം.വി.ഡി വാഹനം പരിശോധിച്ച് പിഴ ചുമത്തിയത്. ‘നിന്നോട് ആരെങ്കിലും നിർബന്ധിച്ചോ രക്ഷാപ്രവർത്തനത്തിന് പോകാൻ?’ എന്ന ഉദ്യോഗസ്ഥന്റെ പ്രതികരണവും വിവാദമായിരുന്നു. വിഷയത്തിൽ അബിൻ വർക്കി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.പിന്നീട് വാഹനത്തിന്റെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി കൂടുതൽ തുക അടയ്ക്കാൻ നിർദേശിച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. ഹൈക്കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ അബിൻ വർക്കി, പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ യുവാക്കൾക്ക് പിന്തുണ തുടരുമെന്നും വ്യക്തമാക്കിയിരുന്നു.

“ആറന്മുളക്കാർക്ക് വേണ്ടി പ്രിയപ്പെട്ടവരോട് വീണ്ടും നന്ദി അറിയിക്കുന്നു” — അബിൻ വർക്കി എം.എൽ.എ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User