വിദേശ ഫണ്ട് നിയന്ത്രണം; ഈ സംഘടനകളെ ഒഴിവാക്കിയതെന്തിന്?
വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള നിബന്ധനകള്‍ അതീവ കര്‍ക്കശമാക്കിയതോടെ രാജ്യത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ അര്‍പ്പിക്കുന്നതുള്‍പ്പെടെ നിരവധി സംഘടനകളുടെ പ്രവര്‍ത്തനം വഴിമുട്ടിയിരിക്കുകയാണ്. അതേസമയം കോടിക്കണക്കിന് വിദേശ ഫണ്ട് സ്വരൂപിച്ചു കൂട്ടുന്ന നിരവധി സംഘടനകള്‍ക്ക് നിയന്ത്രണം ബാധകല്ല. അതില്‍ ഏറ്റവും പ്രധാനം സംഘപരിവാര്‍ സംഘടനകളാണ്. വിദേശ ഫണ്ട് നിയന്ത്രണം ഒരേ രീതിയില്‍ നടപ്പാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ആര്‍.എസ്.എസിന് കീഴിലുള്ള നൂറുകണക്കിന് സംഘടനകളാണ് ഒരു നിയന്ത്രണവുമില്ലാതെ വിദേശ ഫണ്ട് സ്വന്തമാക്കുന്നത്. വിദേശ ഫണ്ട് ചട്ടം കേന്ദ്ര സര്‍ക്കാര്‍ കര്‍ക്കശമാക്കിയതോടെ നിരവധി എന്‍.ജി.ഒകള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരികയോ ലൈസന്‍സ് പുതുക്കാന്‍ പ്രയാസപ്പെടുകയോ ആണ്. വിദേശ ഫണ്ട് ഉപയോഗിക്കുന്ന രീതി സുതാര്യമാക്കാനും ഫണ്ട് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ അതേ നിബന്ധനകള്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് ബാധകമല്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് അംഗങ്ങള്‍ സ്വമേധയാ നല്‍കുന്ന സംഭാവനകളിലൂടെയാണെന്ന വാദം കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ഈയിടെ ചോദ്യം ചെയ്തിരുന്നു. ഇതോടെ ആര്‍.എസ്.എസിന്റെ സാമ്പത്തിക സ്രോതസ്സ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ആര്‍.എസ്.എസ് സംഘടനകള്‍ക്ക് വലിയ തോതില്‍ വിദേശ ഫണ്ട് ലഭിക്കുന്നുവെന്ന് സമീപകാലത്ത് നിരവധി അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആര്‍.എസ്.എസ് നേരിട്ടല്ല സംഘപരിവാര്‍ സംഘടനകളിലൂടെയാണ് ഫണ്ട് ശേഖരിക്കുന്നതെന്നും തെളിഞ്ഞിരുന്നു. 2002ല്‍ സൗത്ത് ഏഷ്യ സിറ്റിസന്‍സ് വെബ്ബും 2021ല്‍ ഫ്രണ്ട്‌ലൈന്‍ ദൈ്വവാരികയും നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉദാഹരണങ്ങളാണ്.
വിദേശ ഫണ്ട് നിയന്ത്രണ ചട്ടങ്ങള്‍ കര്‍ക്കശമാക്കിയതോടെ നിരവധി മനുഷ്യാവകാശ, പാരിസ്ഥിതിക സംഘടനകള്‍ക്കും ചാരിറ്റി പ്രസ്ഥാനങ്ങള്‍ക്കുമാണ് താഴ് വീണത്. വിദേശ ഫണ്ട് സ്വീകരിക്കുന്ന എല്ലാ സംഘടനകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
പുതിയ ചട്ടങ്ങള്‍ വിദേശ ഫണ്ട് ഉപയോഗത്തിന്റെ സുതാര്യത വര്‍ധിപ്പിക്കുകയല്ല കൂടുതല്‍ ദുരൂഹമാക്കുകയാണ് ചെയ്യുന്നതെന്ന ജോണ്‍ ബ്രിട്ടാസ് എം.പി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് ലൈസന്‍സ് റദ്ദാക്കിയ സംഘടനകളുടെ വിശദാംശങ്ങളെക്കുറിച്ച് പാര്‍ലമെന്റില്‍ ചോദിച്ചപ്പോള്‍ ഔദ്യോഗിക രഹസ്യമെന്ന് പറഞ്ഞ് മറുപടി നല്‍കാന്‍ വിസമ്മതിക്കുകയാണ് ചെയ്തത്. ലൈസന്‍സ് റദ്ദാക്കപ്പെടുന്ന സംഘടനകളുടെ ആ,സ്തികള്‍ ഏറ്റെടുക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രതിഷേധത്തെത്തുടര്‍ന്ന് ഈ നീക്കം വേണ്ടെന്നു വെച്ചു.