ശബ്ദത്തേക്കാൾ എട്ടിരട്ടി വേഗത ; കില്ലർ മിസൈൽ ; ട്രംപിന് ഖബർ തുറന്ന് ഇറാൻ

ഇറാന്റെ ഖൈബർ ഷെഖാൻ: അമേരിക്കയ്ക്കും ഇസ്രയേലിനും വെല്ലുവിളിയാകുന്ന ബാലിസ്റ്റിക് മിസൈൽ?

ശബ്ദത്തേക്കാൾ എട്ടിരട്ടി വേഗത ; കില്ലർ മിസൈൽ ; ട്രംപിന് ഖബർ തുറന്ന് ഇറാൻ

അമേരിക്കയ്ക്കും ഇസ്രയേലിനും ഒരുപോലെ ഉറക്കമില്ലാ രാത്രികൾ സമ്മാനിച്ച് ഇറാൻ അവരുടെ ഏറ്റവും മാരകമായ ആയുധം പുറത്തെടുത്തിരിക്കുന്നു. "ഖൈബർ ഷെഖാൻ"! അതെ, ശത്രുവിന്റെ ഏത് വൻ കോട്ടയും തകർത്തുകളയാൻ ശേഷിയുള്ള ഇറാന്റെ സാറ്റലൈറ്റ് നിയന്ത്രിത മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈൽ ഇന്ന് ആഗോള യുദ്ധതന്ത്രങ്ങളിൽ വൻ ഭീഷണിയായി മാറിയിരിക്കുകയാണ്...അമേരിക്കൻ സൈനിക നേതൃത്വത്തെയും ഇസ്രയേലിന്റെ പ്രതിരോധ വ്യൂഹങ്ങളെയും ഒരുപോലെ വിറപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഈ മിസൈലിന്റെ കരുത്ത്. പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ ശത്രുക്കളുടെ പ്രതിരോധ മതിലുകളെ തച്ചുടയ്ക്കുന്ന 'കോട്ട തകർപ്പൻ' ആണ് ഖൈബർ ഷെഖാൻ. അയ്യായിരത്തിലധികം കിലോമീറ്റർ വേഗതയിൽ, അതായത് ശബ്ദത്തേക്കാൾ എട്ടിരട്ടി വേഗത്തിൽ വായുവിൽ കുതിച്ചുയരാൻ ഈ മിസൈലിന് കഴിയും. ആകാശത്ത് വെച്ച് ഇതിന്റെ പാത തിരിച്ചറിഞ്ഞ് തടയാൻ നോക്കുന്ന ഇസ്രയേലിന്റെയും അമേരിക്കയുടെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെ തികച്ചും നിസ്സഹായരാക്കുന്നതാണ് ഇതിന്റെ ടെർമിനൽ ഫേസ് മന്യൂവറിംഗ് സാങ്കേതികവിദ്യ. അതായത്, ലക്ഷ്യസ്ഥാനത്ത് എത്താറാകുമ്പോൾ സ്വന്തം സഞ്ചാരപാത പെട്ടെന്ന് മാറ്റാൻ ഈ മിസൈലിന് സാധിക്കും...ഏകദേശം ആയിരത്തി അഞ്ഞൂറ് കിലോമീറ്റർ ദൂരപരിധിയുള്ള ഖൈബർ ഷെഖാന് അഞ്ഞൂറ്റി അമ്പത് കിലോഗ്രാം ഭാരമുള്ള മാരകമായ സ്ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുണ്ട്. സാറ്റലൈറ്റ് വഴിയാണ് ഇതിന്റെ കൃത്യമായ റൂട്ട് നിയന്ത്രിക്കുന്നത്. സാധാരണ ട്രക്കുകളിൽ അതായത് മൊബൈൽ ലോഞ്ചറുകളിൽ നിന്ന് വളരെ പെട്ടെന്ന് വിക്ഷേപിക്കാൻ കഴിയുമെന്നത് ഇറാന് വലിയ സൈനിക മേൽക്കൈ നൽകുന്നു. ശത്രുക്കളുടെ റഡാറുകളിൽ പതിയും മുൻപ് തന്നെ വിക്ഷേപണം പൂർത്തിയാക്കി സുരക്ഷിത താവളങ്ങളിലേക്ക് മടങ്ങാൻ ഇവയ്ക്ക് സാധിക്കും.

ഏറ്റവും രസകരവും എന്നാൽ അമേരിക്കയെ ഏറ്റവുമധികം ഭയപ്പെടുത്തുന്നതുമായ വസ്തുത ഇതിന്റെ നിർമ്മാണച്ചെലവാണ്. 'മില്ല്യൺ ഡോളർ കിൽഷോട്ട്' എന്ന് പ്രതിരോധ വിദഗ്ധർ വിശേഷിപ്പിക്കുന്ന ഈ മിസൈൽ നിർമ്മിക്കാൻ ഇറാനുണ്ടാകുന്ന ചെലവ് വളരെ തുച്ഛമാണ്. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ അമേരിക്കയും ഇസ്രയേലും പ്രയോഗിക്കേണ്ടി വരുന്നത് കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന പ്രതിരോധ മിസൈലുകളാണ്. അതായത് സാമ്പത്തികമായും സൈനികമായും ശത്രുവിനെ തളർത്താൻ ഇറാൻ കൃത്യമായി മെനഞ്ഞെടുത്ത തന്ത്രം!..ജോർദാനിലെ മുവാഫക് സാൽറ്റി വ്യോമതാവളത്തിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും തദ് പ്രതിരോധ സംവിധാനങ്ങൾക്കും നേരെ ഈ മിസൈൽ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, ഡൊണാൾഡ് ട്രംപിനും അമേരിക്കൻ ഭരണകൂടത്തിനും അത് നൽകുന്ന മുന്നറിയിപ്പ് ചെറുതല്ല. വിദേശ മണ്ണിലെ അമേരിക്കൻ സൈനിക താവളങ്ങളും ഇസ്രയേലിന്റെ തന്ത്രപ്രധാന മേഖലകളും ഇപ്പോൾ ഇറാന്റെ കൃത്യമായ റഡാറിന് കീഴിലാണ്. ആധുനിക പ്രതിരോധ സംവിധാനങ്ങൾക്ക് പോലും തടുക്കാൻ കഴിയാത്ത ഇറാന്റെ ഈ വൻ ആയുധശേഖരം മിഡിൽ ഈസ്റ്റിലെ സൈനിക സന്തുലിതാവസ്ഥയെത്തന്നെ മാറ്റിമറിക്കുകയാണ്. റീജിയണൽ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ അത് അമേരിക്കയ്ക്കും കൂട്ടാളികൾക്കും വലിയ തിരിച്ചടിയാകുമെന്ന ശക്തമായ സന്ദേശമാണ് ഖൈബർ ഷെഖാനിലൂടെ ഇറാൻ ലോകത്തിന് നൽകുന്നത്.