7.8% വളർച്ചയുടെ പിന്നിൽ കണക്കുകളിലെ കളിയോ? മോദി സർക്കാരിനെതിരെ ഗുരുതര ആരോപണം

ജിഡിപി കണക്കുകളിൽ വരുത്തിയ മാറ്റങ്ങൾ വളർച്ചാനിരക്ക് കൃത്രിമമായി ഉയർത്തിക്കാണിക്കാനുള്ള ശ്രമമാണെന്ന ആരോപണം മുൻ കേന്ദ്ര ധനസെക്രട്ടറിയുടെ വിമർശനത്തോടെ രാഷ്ട്രീയ-സാമ്പത്തിക ചർച്ചയായി മാറുന്നു.

Sep 04, 2026 - 16:08
0
7.8% വളർച്ചയുടെ പിന്നിൽ കണക്കുകളിലെ കളിയോ? മോദി സർക്കാരിനെതിരെ ഗുരുതര ആരോപണം

നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യ എങ്ങോട്ടാണ് പോകുന്നതെന്നതിന്റെ ഏറ്റവും ഒടുവിലത്തെ, ഏറ്റവും ഭയാനകമായ തെളിവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ അളക്കുന്ന ജിഡിപി കണക്കുകളിൽ പോലും പച്ചക്കള്ളവും കൃത്രിമത്വവും കാണിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് മോദി സർക്കാരും ബിജെപിയും .കഴിഞ്ഞ സാമ്പത്തികവർഷം ആദ്യപാദത്തിലെ ‘നോമിനൽ ജിഡിപി’യിൽ  6.05 ലക്ഷം കോടി രൂപയുടെ വെട്ടിക്കുറവ്‌ വരുത്തി കേന്ദ്ര സർക്കാർ തയ്യാറാക്കിയ ജിഡിപി കണക്ക് വന്നതോടെയാണ് കള്ളകളി പുറലോകം തിരിച്ചറിഞ്ഞത്. നോട്ടുനിരോധനം, ജിഎസ്ടി, തൊഴിലില്ലായ്മ, കോർപ്പറേറ്റുകളുടെ വളർച്ച എന്നിവ ചൂണ്ടിക്കാണിചു രാജ്യം വലിയ സുനാമി നേരിടാൻ പോകുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന്  7.8% ജിഡിപി വളർച്ച ഉണ്ടെന്നും  പറഞ്ഞുകൊണ്ട്  ‘ജൂഠ് കീ ഗൂഞ്ച്’ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്. എന്നാൽ കളിയാകെ മാറി ,ഈ 7.8 ശതമാനം വളർച്ചയ്ക്ക് പിന്നിലെ തിരിമറിയും വഞ്ചനയും പുറത്തുകൊണ്ടുവന്നിരിക്കുന്നത് മറ്റാരുമല്ല, ഒന്നും രണ്ടും മോദി സർക്കാരുകളുടെ കാലത്ത് കേന്ദ്ര ധനസെക്രട്ടറിയായിരുന്ന സുഭാഷ് ഗാർഗ് തന്നെയാണ്. സ്വന്തം വിശ്വസ്തനായിരുന്ന ഒരു ഉയർന്ന ഉദ്യോഗസ്ഥൻ തന്നെ സർക്കാരിന്റെ തട്ടിപ്പ് പുറത്താക്കിയിരിക്കുന്നു എന്നത് മോദി ഭരണത്തിന്റെ വ്യാജ അവകാശവാദങ്ങളുടെ മുഖത്തേറ്റ കനത്ത അടിയാണ്.കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ രാജ്യത്തിന്റെ നോമിനൽ ജിഡിപി 86.05 ലക്ഷം കോടി രൂപയായിരുന്നു എന്ന് സർക്കാർ തന്നെ ഔദ്യോഗികമായി രേഖപ്പെടുത്തിയതാണ്. എന്നാൽ ഇത്തവണ വലിയ വളർച്ചാ നിരക്ക് കാണിക്കാൻ വേണ്ടി, കഴിഞ്ഞ വർഷത്തെ ആ പഴയ കണക്കിൽ നിന്ന് ഒറ്റയടിക്ക് 6.05 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. അതായത്, കഴിഞ്ഞ വർഷത്തെ ജിഡിപി 80 ലക്ഷം കോടിയായി സർക്കാർ കൃത്രിമമായി കുറച്ചു കാണിച്ചു. തുടർന്ന് ഇത്തവണത്തെ ജിഡിപി 88.27 ലക്ഷം കോടിയാണെന്ന് കാണിച്ച്, 10.3 ശതമാനം നോമിനൽ വളർച്ചയും 7.8 ശതമാനം റിയൽ ജിഡിപി വളർച്ചയും നേടി എന്ന് വ്യാജ അവകാശവാദം ഉന്നയിച്ചു!മുൻ ധനസെക്രട്ടറി സുഭാഷ് ഗാർഗ് ചൂണ്ടിക്കാണിച്ചതുപോലെ, കഴിഞ്ഞ വർഷത്തെ കണക്കുകളിൽ ഈ തിരിമറി നടത്തിയില്ലായിരുന്നുവെങ്കിൽ ഇത്തവണത്തെ നോമിനൽ ജിഡിപി വളർച്ച വെറും 2.6 ശതമാനം മാത്രമായി ഒതുങ്ങുമായിരുന്നു. രാജ്യത്തിന്റെ യഥാർത്ഥ വളർച്ചയായ റിയൽ ജിഡിപി പൂജ്യത്തിന് തൊട്ടടുത്തേക്ക് കൂപ്പുകുത്തുമായിരുന്നു! അതായത്, സാമ്പത്തിക രംഗത്തുണ്ടായ വൻ തകർച്ചയെ മറച്ചുവെക്കാനും, വികസനത്തിന്റെ വ്യാജചിത്രം നിർമ്മിക്കാനും വേണ്ടി കേന്ദ്ര സർക്കാർ കണക്കുകളിൽ വ്യക്തമായ വെട്ടിച്ചുരുക്കലും കൃത്രിമത്വവും കാണിച്ചിരിക്കുകയാണ്.കണക്കുകൾ തിരുത്താനും തിരിമറി നടത്താനും ബിജെപി മുന്നോട്ടുവെക്കുന്ന ന്യായീകരണം,അടിസ്ഥാന വർഷം 2011-12ൽ നിന്ന് 2022-23ലേക്ക് മാറ്റിയതുകൊണ്ടാണ് ഈ വ്യത്യാസമെന്നാണ് അവരുടെ വാദം. എന്നാൽ സാമ്പത്തിക വിദഗ്ധരാരും ഈ പൊള്ളയായ വാദം അംഗീകരിക്കുന്നില്ല. മുൻ കൽക്കരി സെക്രട്ടറി അനിൽ സ്വരൂപ് അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കിയത് പോലെ, ഉത്തരം പറയാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥരായ കടുത്ത അഴിമതിയും ഗുരുതരമായ ക്രമക്കേടുമാണിത്. എന്തിനാണ് 6.05 ലക്ഷം കോടി രൂപ ഒറ്റയടിക്ക് വെട്ടിക്കുറച്ചതെന്ന ചോദ്യത്തിന് മുന്നിൽ കേന്ദ്ര സ്ഥിതിവിവര മന്ത്രാലയം പൂർണ്ണമായും മൗനത്തിലാണ്.രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുന്നതിനും അപ്പുറം, അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ  വിശ്വാസ്യതയെയണ് മോദി സർക്കാർ തകർക്കുന്നത്. സ്വന്തം പരാജയം മറച്ചുവെക്കാൻ കേന്ദ്ര സ്ഥിതിവിവരക്കണക്ക് ഓഫീസിനെയും സ്വതന്ത്ര സ്ഥാപനങ്ങളെയും രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണ് ബിജെപി. രാജ്യത്തെ തൊഴില്ലായ്മയും വിലക്കയറ്റവും പട്ടിണിയും പരിഹരിക്കാൻ കഴിവില്ലാത്ത ഒരു സർക്കാർ, കണക്കുകളിൽ മായാജാലം കാണിച്ച് ജനങ്ങളെ പറ്റിക്കാൻ ശ്രമിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.അധികാരത്തിൽ തുടരാൻ ഏതു അസത്യവും പ്രചരിപ്പിക്കാൻ മടിയില്ലാത്ത ഒരു ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നത്. പിആർ ഏജൻസികളെ വെച്ച് നിർമ്മിച്ചെടുക്കുന്ന പ്രതിച്ഛായ മാത്രമാണ് മോദിയുടേത് എന്ന് ഈ സംഭവം വീണ്ടും തെളിയിക്കുന്നു. സാമ്പത്തിക വിദഗ്ധരുടെയും ജനങ്ങളുടെയും കണ്ണിൽ പൊടിയിട്ട് അധിക കാലം വളരാൻ നിങ്ങൾക്കാകില്ല ,

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User