ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ ശക്തമായ മഴയും 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും; തീരദേശത്ത് ശക്തമായ കാറ്റിനും മുന്നറിയിപ്പ്.

Aug 03, 2026 - 16:17
0
ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കൻ  തമിഴ്നാടിനു മുകളിലായി ചക്രവാത ചുഴി തുടരുന്ന സാഹചര്യമായതിനാൽ കേരളത്തിൽ ഇന്ന് മുതൽ ഓഗസ്റ്റ് 7 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചില ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയും ലഭിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. അതേസമയം, തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിന്നിരുന്ന തീരദേശ ന്യൂനമർദ്ദ പാത്തി ദുർബലമായതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, ആഗസ്റ്റ് 3, 4 തീയതികളിൽ കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 

അതേസമയം, പുതുക്കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഇന്ന് കേരളത്തിലെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും അടുത്ത മൂൺ ദിവസങ്ങളിലായി വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User