സെനറ്റിൽ സർവ്വം ബിജെപി മയം; സെനറ്റ് നിയമനങ്ങളിൽ രൂക്ഷ വിമർശനവുമായി റോജി എം ജോൺ

Jun 09, 2026 - 15:07
Updated: 3 months ago
0
സെനറ്റിൽ സർവ്വം ബിജെപി മയം; സെനറ്റ് നിയമനങ്ങളിൽ രൂക്ഷ വിമർശനവുമായി റോജി എം ജോൺ

കോട്ടയം: എം ജി സർവകലാശാല സെനറ്റ് നിയമനങ്ങളിൽ രൂക്ഷ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. സെനറ്റിൽ സർവ്വം ബിജെപി മയമാണ് എന്നാണ് മന്ത്രിയുടെ വിമർശനം. വിദ്യാഭ്യാസ രംഗത്തെ കാവിവത്കരിക്കാൻ ശ്രമിക്കുന്ന നടപടികളോട് യോജിക്കില്ലായെന്നും മന്ത്രി വ്യക്തമാക്കി. ഇപ്പോൾ വിമർശനം ഉന്നയിക്കുന്നവർ അവരുടെ കാലത്ത് എന്താണ് നടന്നതെന്ന് ചിന്തിക്കണം. കേരളത്തിലെ സർവകലാശാലകളിൽ ഗവർണർ ഇടപെടുന്ന രീതി ആരംഭിച്ചത് എൽഡിഎഫ് സർക്കാരിന്‍റെ കാലത്താണ് എന്നും മന്ത്രി റോജി എം ജോൺ പറഞ്ഞു.  ജന്മഭൂമി ലേഖകർ ആയിരുന്നവർ പോലും സെനറ്റിലും സിൻഡിക്കേറ്റിലും എൽഡിഎഫ് കാലത്ത് വന്നു. ഇന്ന് സമരം ചെയ്തവരൊക്കെ അപ്പോൾ എന്തു ചെയ്യുകയായിരുന്നു. അന്ന് ഗവർണർ - സർക്കാർ മോക് ഫൈറ്റും നടന്നു. ഒരു ദിവസം അന്നത്തെ മുഖ്യമന്ത്രിയും ഗവർണരും കൂടികാഴ്ച നടത്തി, അപ്പോൾ സ്വിച്ച് ഇട്ടപോലെ സമരം അവസാനിച്ചുവെന്നും റോജി പരിഹസിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User