കുടുംബശ്രീ വായ്പാ തിരിച്ചടവിൽ വൻ തട്ടിപ്പ് ; മീനങ്ങാടിയിൽ അംഗങ്ങൾ അടച്ച പണം ബാങ്കിലെത്തിയില്ല.
വ്യാജ രസീത് നൽകി തുക തിരിമറി നടത്തിയെന്ന് ഓഡിറ്റ് കണ്ടെത്തൽ; മുൻ അക്കൗണ്ടന്റിനെതിരെ പൊലീസ് കേസ്
കൽപ്പറ്റ: വയനാട് മീനങ്ങാടി പഞ്ചായത്തിലെ കുടുംബശ്രീ വായ്പാ തിരിച്ചടവിൽ ക്രമക്കേട് കണ്ടെത്തിയതായി റിപ്പോർട്ട്. കുടുംബശ്രീ അംഗങ്ങൾ തിരിച്ചടച്ച തുക ബാങ്ക് അക്കൗണ്ടിൽ എത്തിയില്ലെന്നും വ്യാജ രസീതുകൾ ഉപയോഗിച്ച് തുക തിരിമറി നടത്തിയെന്നുമാണ് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ.
സംരംഭങ്ങൾ ആരംഭിക്കുന്നതിനായി കുടുംബശ്രീ അംഗങ്ങളും യൂണിറ്റുകളും എടുത്ത വായ്പകളുടെ തിരിച്ചടവിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2023ൽ ഒന്നര ലക്ഷം രൂപ വായ്പ തിരിച്ചടച്ചതിന്റെ രസീതുമായി ഓഡിറ്റ് പരിശോധനയ്ക്ക് എത്തിയ കുമ്പളേരി സ്വദേശിനിയിലൂടെയാണ് സംഭവം പുറത്തുവന്നതെന്നാണ് റിപ്പോർട്ട്.
കുടുംബശ്രീ ഓഫീസിൽ പണം അടച്ചപ്പോൾ രസീത് നൽകിയെങ്കിലും തുക ബാങ്കിൽ നിക്ഷേപിച്ചില്ലെന്നാണ് ആരോപണം. നിരവധി വായ്പകളിൽ ഇത്തരത്തിലുള്ള തിരിമറി നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
മീനങ്ങാടി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുൻ അക്കൗണ്ടന്റ് ജോഷിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതൽ ആളുകൾക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
#Kudumbashree #Meenangadi #Wayanad #LoanFraud #KeralaNews
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)