കെ വി തോമസ് അടഞ്ഞ അദ്ധ്യായം: കെ സുധാകരൻ
അഞ്ച് വോട്ട് പിടിക്കാൻ പോലും അദ്ദേഹത്തിനാകില്ല
കെവി തോമസ് വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കെ വി തോമസ് അടഞ്ഞ അധ്യായമാണെന്ന് അദ്ദേഹം ആവർത്തിച്ചു.
എൽഡിഎഫ് പ്രചാരണത്തിന് തോമസ് ഇറങ്ങിയാലും ഒന്നും സംഭവിക്കില്ലെന്നും അഞ്ചു വോട്ട് പിടിക്കാൻ പോലും അദ്ദേഹത്തിനാകില്ലെന്നും സുധാകരൻ പരിഹസിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി നിർണയത്തെയും സുധാകരൻ വിമർശിച്ചു. തൃക്കാക്കരയിൽ സിപിഎം ഒരു സജീവ പ്രവർത്തകനെയല്ലേ നിർത്തേണ്ടിയിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്തുകൊണ്ടാണ് വീണ്ടും ഒരു ഡോക്ടറെ നിർത്തിയത്? ഇക്കാര്യത്തിൽ സിപിഎമ്മിനുള്ളിൽ തന്നെ കടുത്ത അമർഷമുണ്ട്. ഇത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്നും കെ സുധാകരൻ പറഞ്ഞു.