ശശി തരൂർ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും ?
ജി-23യുടെ പ്രതിനിധിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധി അധ്യക്ഷനാവുന്നില്ലെന്ന് അറിയിച്ചതോടെയാണ് കോണ്‍ഗ്രസിലെ പ്രശ്ന പരിഹാരത്തിന് തെരഞ്ഞെടുപ്പ് നല്ലതാണെന്നാണ് ജി-23യുടെ വിലയിരുത്തല്‍. എന്നാല്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളോട് തരൂര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ശശി തരൂര്‍ പിന്മാറിയാല് ജി-23 സംഘത്തിലെ പ്രധാനിയായ മനീഷ് തിവാരി എം.പി മത്സരത്തിനിറങ്ങുമെന്നും വാർത്തയുണ്ട്.