‘യുഡിഎഫ്-ബിജെപി ബന്ധം പച്ചക്കള്ളം’; മൂന്ന് മണ്ഡലങ്ങളിലെ കണക്കുകൾ നിരത്തി വിമർശനം
കഴക്കൂട്ടം, ചാത്തന്നൂർ, നേമം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് കണക്കുകൾ ചൂണ്ടിക്കാട്ടി ബിജെപി വിജയത്തിന് പിന്നിൽ എൽഡിഎഫ് വോട്ട് ചോർച്ചയാണെന്നും യുഡിഎഫ്-ബിജെപി ബന്ധമെന്ന സിപിഎം ആരോപണം വസ്തുതാവിരുദ്ധമാണെന്നും വിമർശനം.
പ്രതിപക്ഷ നേതാവായ പിണറായി വിജയനും പാർട്ടി സെക്രട്ടറിയായ എം വി ഗോവിന്ദനും അതുപോലെ ഇപ്പോൾ എൽ ഡി എഫ് കൺവീനർ ആയ ടി പി രാമകൃഷ്ണനും പറഞ്ഞുകൊണ്ടിരിക്കുന്നത് ഒന്ന് തന്നെയാണ്. ഈ പറയുന്ന നേതാക്കൾക്ക് വിവരമില്ലന്നുള്ള ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ ഇതിനു മറുപടി പറയാതെ പോകുകയാണ്. ഇനിയും ഇവരെ ഇങ്ങനെ വിട്ടാൽ മലയാളികൾ എല്ലാം മണ്ടന്മാരും ഇവർ മൂന്നുനാലു ആളുകൾ മാത്രം എന്ത് വിഡ്ഢിത്തം പറഞ്ഞാലും നടക്കും എന്നുള്ള ഒരു രീതിയായി മാറും. അതായത്, ബിജെപി ജയിച്ച മൂന്നു നിയമ സഭ മണ്ഡലങ്ങളിലും യു ഡി എഫ് ആണ് മൂന്നാം സ്ഥാനത്തു എന്ന് എല്ലാ വേദികളിലും പറഞ്ഞു നടക്കുന്ന ഈ നേതാക്കൾ യഥാർത്ഥത്തിൽ കബളിപ്പിക്കുകയാണ്. അത് നമുക്കറിയാം..ഈ ആടിനെ പട്ടിയാക്കുകയും ആ പട്ടിയെ പിന്നീട് പേപ്പട്ടിയാക്കി ഇവർ തന്നെ തല്ലിക്കൊല്ലുകയും ചെയ്യുക എന്നുള്ളത് പ്രത്യേകിച്ച് സി പി എം നേതാക്കളുടെ ഒരു രീതിയാണ്.. എന്നാൽ കളിച്ച തോന്യവാസത്തിനും അഴിമതിക്കും തട്ടിപ്പിനെല്ലാം ജനങ്ങൾ നല്ല മറുപടി കൊടുത്തിട്ടും ആ ജനങ്ങളെ വരെ ഇത്തരത്തിൽ കള്ളന്യായങ്ങൾ പറഞ്ഞ് വെല്ലുവിളിക്കുന്നത് നമ്മുക്ക് കണക്കുകൾ വെച്ച് വിലയിരുത്താം.
അതായത്, കഴക്കൂട്ടം ചാത്തന്നൂർ, നേമം, എന്നീ മൂന്നു മണ്ഡലങ്ങളിലാണ് ഇത്തവണ ബിജെപി സ്ഥാനാർത്ഥികൾ എം എൽ എമാരായി ജയിച്ചിരിക്കുന്നതു.. അതിൽ മൂന്നിടത്തും ബിജെപി ഒന്നാം സ്ഥാനത്തെത്തുമ്പോൾ യു ഡി എഫ് മൂന്നാം സ്ഥാനത്ത് വന്നത് അവർ തമ്മിലുള്ള കൂട്ടുകെട്ടാണ് എന്ന പച്ചക്കള്ളം പറഞ്ഞ് നടക്കുന്ന പണിയാണ് സി പി എമ്മിന്റേത്. അതുകൊണ്ടു തന്നെ ഇനി നമുക്ക് കണക്കിലേക്കു വരാം. ആദ്യം കഴക്കൂട്ടം മണ്ഡലം തന്നെ എടുക്കാം. കേരളത്തിലെ മുൻ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ കേന്ദ്രത്തിലെ മുൻ മന്ത്രി വി മുരളീധരനോട് ഇത്തവണ തോറ്റ മണ്ഡലമാണ്. അവിടെയും യു ഡി എഫ് ബിജെപി ബന്ധമാണ് സി പി എം നേതാക്കൾ ആരോപിക്കുന്നത്. അതായത്,2021ൽ തെരഞ്ഞടുപ്പിൽ കടകംപള്ളി ബിജെപിയുടെ ശോഭ സുരേന്ദ്രനോട് ജയിക്കുന്നതു 23497 വോട്ടുകൾക്കായിരുന്നു. അന്ന് കോൺഗ്രസ്സിലെ എസ് എസ് ലാൽ ആയിരുന്നു മൂന്നാം സ്ഥാനത്തു. എന്നാൽ ഇത്തവണ അതെ മണ്ഡലത്തിൽ വി മുരളീധരൻ എന്ന ബിജെപി നേതാവ് ഇതേ കടകംപള്ളിയെ തോൽപ്പിക്കുന്നത് 428 വോട്ടുകൾക്കാണ്. ഇനിയാണ് കണക്കുകൾ വളരെ വ്യക്തമായി പരിശോധിക്കേണ്ടത് അതായത്, 2021 ൽ ജയിച്ച സി പി എമ്മിന്റെ കടകംപള്ളിക്കു കിട്ടിയത് 63690 വോട്ടുകളായിരുന്നു. എന്നാൽ 2026 ൽ അതെ കടകംപള്ളിക്കു കിട്ടിയത് 46136 വോട്ടുകളാണ്. അപ്പോൾ 2021 ൽ ആകെ കിട്ടിയ വോട്ടുകളിൽ 17500 വോട്ടു സി പി എമ്മിന്റെ കടകംപള്ളിക്കാണ് നഷ്ടപ്പെട്ടത്. അതെ ചിഹ്നം അതെ സ്ഥാനാർത്ഥി എന്നിട്ടും 17500 വോട്ടുകൾ ആർക്കാണ് നൽകിയത് എന്ന് ചോദിച്ചാൽ അത് ബിജെപിക്കു തന്നെയാണ്. അങ്ങനെയാണ് 2021 ൽ 40193 വോട്ടുകൾ ഉണ്ടായിരുന്ന ബിജെപിക്ക് 2026 ൽ 46564വോട്ടുകളായത്. കോൺഗ്രസിനാകട്ടെ 2021 ൽ കിട്ടിയ 33995 വോട്ട് 2026 ൽ 37183 വോട്ടായി വർധിച്ചു. അപ്പോൾ സി പി എമ്മിന്റെ വോട്ടുകൾ ബിജെപി ക്കു നല്കിയിട്ടാണ് വോട്ടുകൾ വർധിപ്പിച്ച യു ഡി എഫിനെ പുലഭ്യം പറയുന്നത്. ഇനി ചാത്തന്നൂരിലേക്കു വരാം.
2021 ൽ എൽ ഡി എഫ് എംഎൽഎ ജയലാൽ 17206 വോട്ടുകൾക്ക് ജയിച്ച മണ്ഡലമാണ്. ഇത്തവണ ബിജെപിയിലെ ബി ബി ഗോപകുമാർ 4398 വോട്ടുകൾക്ക് ജയിച്ചു അതിലും കുറ്റം യു ഡി എഫിനാണ്. എന്നാൽ അവിടുത്തെ കണക്കു നോക്കിയാൽ വളരെ വ്യക്തമാണ് 2021 ൽ എൽ ഡി എഫ് നേടിയത് 59296 വോട്ടുകളാണ്, എന്നാൽ അതെ എൽ ഡി എഫിന് 2026 ൽ കിട്ടിയത് 47525 വോട്ടുകൾക്കാണ് സ്ഥാനാർത്ഥി നാട്ടിലെ പ്രമുഖനായ ആർ രാജേന്ദ്രനാണ്. എന്നാൽ 2021 ൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ഇതേ ഗോപകുമാർ നേടിയത് 42090 വോട്ടാണെങ്കിൽ അത് ഇത്തവണ 51923 ആയി വർധിച്ചു. എൽ ഡി എഫിന്റെ 8000 ത്തോളം വോട്ടുകൾ കുറയുമ്പോൾ ബിജെപിക്കു 9000 ലധികം വോട്ടുകൾ വർധിച്ചു. യു ഡി എഫിലെ സൂരജ് രവിക്കാണെങ്കിൽ വോട്ടുകൾ വർധിച്ചു. 2021 ൽ യു ഡി എഫിന് ലഭിച്ചത് 34000 ലധികം വോട്ടാണെങ്കിൽ അത് 2026 ൽ 35276 വോട്ടുകളാണ് വർധിച്ചത് . എൽ ഡി എഫ് വോട്ടുകൾ കൊണ്ടുപോയി ബിജെപിക്ക് കൊടുത്തിട്ട് പിന്നെയും എങ്ങനെയാണ് യു ഡി എഫ് - ബിജെപി ബന്ധം ആരോപിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. പച്ച കള്ളം പ്രചരിപ്പിക്കുകയാണ് സി പി എം നേതാക്കൾ.
ഇനി ഏറ്റവും വലിയ കൊമ്പന്മാർ കൊമ്പുകോർത്ത നേമത്ത് സംഭവിച്ചത്, മന്ത്രിയായിരുന്ന ശിവന്കുട്ടിക്ക് 2021 ൽ ലഭിച്ചത്.55837 വോട്ടുകളായിരുന്നു. എന്നാൽ 2026 ൽ അത് 52214 ആയി കുറഞ്ഞ്. 2021 ൽ കുമ്മനത്തിനു 51888 വോട്ടു കിട്ടിയ നേമത്ത് 2026 ൽ എത്തുമ്പോൾ ബിജെപിയുടെ ധനാഢ്യനും സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖരന് 57192 വോട്ടുകൾ ആണ് ലഭിച്ചത്. അതിനർത്ഥം കഴിഞ്ഞ തവണ കിട്ടിയ 3500 വോട്ടുകളും ഒപ്പം പുതുതായി വർധിച്ച വോട്ടുകളും കൊണ്ട് പോയി ബിജെപിക്ക് കൊടുത്തിട്ട് അവിടെയും കോൺഗ്രസ്സിനെയും യുഡിഎഫിനെയും അസഭ്യം പറയുകയാണ്, പച്ചക്കള്ളങ്ങൾ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയാണ്. ശബരീനാഥിന് മുരളീധരന് കിട്ടിയതിനെക്കാളും 6000 വോട്ടു കുറഞ്ഞിട്ടുണ്ട്. അത് മുരളീധരൻ എന്ന ലീഡർക്ക് മാത്രം മണ്ഡലത്തിലുള്ള സ്വാധീനമാണ്. അത് നോക്കുകയാണെങ്കിൽ 2016 ൽ യു ഡി എഫ് സ്ഥാനാർഥി സുരേന്ദ്രൻ പിള്ളക്ക് കിട്ടിയത് 14000 വോട്ടുകളായിരുന്നു. അതിനെയാണ് ശബരീനാഥൻ 30000 ത്തിൽ എത്തിച്ചത്. സത്യത്തിൽ ബിജെപി ജയിച്ച മൂന്നു മണ്ഡലങ്ങളിലും എൽ ഡി എഫിന്റെ പ്രത്യേകിച്ച് സി പി എം പ്രമുഖരുടെ വോട്ടുകൾ ഗണ്യമായി കുറഞ്ഞ് അവിടെ ബിജെപിക്ക് വോട്ടുകൾ വർധിക്കുകയായിരുന്നു. യു ഡി എഫ് സഥാനാർത്ഥികൾക്കെല്ലായിടത്തും വോട്ടുകൾ വർധിക്കുകയും എന്നാൽ എൽ ഡി എഫ് സ്ഥാനാർത്ഥിക്കു ഗണ്യമായി വോട്ടുകൾ കുറഞ്ഞ് അത് ബിജെപി സ്ഥാനാർത്ഥിക്കു പോയതും മറച്ചു വെച്ച് ഇപ്പോഴും പച്ചക്കള്ളം പറഞ്ഞ് നടക്കുന്നത് കേരളം അറിയുക തന്നെ വേണം. കള്ളം പറഞ്ഞും കൊള്ള നടത്തിയും ജനങ്ങളെ പച്ചക്കു പറ്റിച്ചും പൊതുമുതൽ കൊള്ളയടിച്ചും നടന്നവർക്കു ജനങ്ങൾ നൽകിയ ശിക്ഷയാണ് ഈ തോൽവി. അതിന്റെ ബാക്കിയെന്നോണം പിണറായി വിജയന്റേയും സംഘത്തിന്റെയും വീടുകളിലും അടുക്കളകളിലും ഇപ്പോഴും അന്വേഷണ സംഘം അരിച്ചു പെറുക്കിക്കൊണ്ടിരിക്കുന്നു. അപ്പോഴാണ് പിണറായിയും കാര്യസ്ഥന്മാരും ഇപ്പോഴും കള്ളകഥയുമായി വരുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)