നെല്ലിയാമ്പതി ചുരത്തിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

പോത്തുണ്ടി ചെക്ക്പോസ്റ്റിന് സമീപം അപകടം; രണ്ടുപേരുടെ നില ഗുരുതരം, രക്ഷാപ്രവർത്തനം തുടരുന്നു

Aug 03, 2026 - 11:46
0
നെല്ലിയാമ്പതി ചുരത്തിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽ ഇന്ന് രാവിലെ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായും, രണ്ടുപേരുടെ നില ഗുരുതരമാണെന്നുമാണ് പ്രാഥമിക വിവരം. 

നെല്ലിയാമ്പതിയിൽ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന ബസാണ് രാവിലെ ഏകദേശം 9.30ഓടെ പോത്തുണ്ടി ചെക്ക്പോസ്റ്റിന് മുകളിലെ ചുരം ഭാഗത്ത് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. മരങ്ങൾക്കിടയിൽ ബസ് കുടുങ്ങിയതിനാൽ കൂടുതൽ വലിയ ദുരന്തം ഒഴിവായെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ സ്ത്രീ സംഭവസ്ഥലത്തുവെച്ച് മരിച്ചു. 

ഫയർഫോഴ്‌സ്, പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടകാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User