ചാലിയാറിൽ തോണി മറിഞ്ഞ് 23കാരനെ കാണാതായി

മീൻപിടിക്കുന്നതിനിടെ അപകടം; രണ്ട് പേർ നീന്തി രക്ഷപ്പെട്ടു, കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു

Aug 12, 2026 - 08:09
Updated: 1 month ago
0
ചാലിയാറിൽ തോണി മറിഞ്ഞ് 23കാരനെ കാണാതായി

കോഴിക്കോട്: ചാലിയാറിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് 23കാരനെ കാണാതായി. മാവൂർ കുതിരാടം സ്വദേശി ബാസിലിനെയാണ് കാണാതായത്.

മണന്തല കടവിന് സമീപം ഇന്ന് പുലർച്ചെ 12.30ഓടെയാണ് അപകടമുണ്ടായത്. മീൻപിടിക്കുന്നതിനിടെ തോണി മറിയുകയായിരുന്നു. തോണിയിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ നീന്തി രക്ഷപ്പെട്ടു.

വിവരം ലഭിച്ചതിനെ തുടർന്ന് നാട്ടുകാരും ഫയർ ഫോഴ്സും സ്ഥലത്തെത്തി. കാണാതായ ബാസിലിനായി ചാലിയാറിൽ തിരച്ചിൽ തുടരുകയാണ്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ അന്വേഷിച്ചുവരികയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User