ഉണ്ണിയാടനെ ചൊല്ലി യു.ഡി.എഫിൽ പുതിയ പൊട്ടിത്തെറി; കോൺഗ്രസിനെതിരെ കേരള കോൺഗ്രസിന്റെ പരാതി
തോമസ് ഉണ്ണിയാടനെ പിന്തുണച്ച് കോൺഗ്രസ് നേതാക്കൾ നടത്തിയ ഇടപെടലുകളിൽ അതൃപ്തി രേഖപ്പെടുത്തി കേരള കോൺഗ്രസ് രംഗത്തെത്തിയതോടെ വിവാദം യു.ഡി.എഫ് തലത്തിലേക്കും വ്യാപിച്ചു.
പാര്‍ട്ടിക്കുള്ളില്‍ തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. നടത്തുന്ന എതിര്‍നീക്കങ്ങളെ അതിരുവിട്ട് പിന്തുണയ്ക്കുന്നതിനെതിരേ കേരള കോണ്‍ഗ്രസ്, കത്ത് നല്‍കിയെന്ന വാര്‍ത്ത യുഡിഎഫില്‍ ആശങ്കയ്ക്ക് വിത്ത പാകിയിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തയതിന് ശേഷം ഒരു ഘടകകക്ഷി കോണ്‍ഗ്രസിനെതിരെ യുഡിഎഫ് നേതൃത്വത്തെ സമീപിക്കുന്നത്. ഉണ്ണിയാടനുള്ള സ്വീകരണസമ്മേളനം എന്ന പേരില്‍ നടത്തിയ യോഗത്തില്‍ എ.ഐ.സി.സി. സെക്രട്ടറി ടി.എന്‍. പ്രതാപന്‍ നടത്തിയ പ്രസംഗം മുന്നണിമര്യാദകളുടെ ലംഘനമാണെന്ന് ജോസഫ് ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വി.ഡി. സതീശന്‍, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, യു.ഡി.എഫ്. കണ്‍വീനര്‍ അടൂര്‍പ്രകാശ് എന്നിവര്‍ക്കാണ് കത്ത് നല്‍കിയിരിക്കുന്നത്. പ്രതാപന്റെ ആക്ഷേപത്തിലുള്ള അതൃപ്തി മന്ത്രി മോന്‍സ് ജോസഫ് വാക്കാല്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കത്ത് നല്‍കിയിരിക്കുന്നത്. തോമസ് ഉണ്ണിയാടന്‍ ഒഴികെ ആറ് എംഎല്‍എമാരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ മുതിര്‍ന്ന നേതാവായ തന്നെ അധികാരസ്ഥാനത്തുനിന്ന് ഒഴിവാക്കിയെന്ന പരാതി ഉയര്‍ത്തിയാണ് ഉണ്ണിയാടന്റെ നീക്കം. സ്വീകരണസമ്മേളനം കോണ്‍ഗ്രസ് നേതാക്കളുടെ ബഹുലമായ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായപ്പോള്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ സംസ്ഥാന നേതാക്കള്‍ വിട്ടു നിന്നു. സമ്മേളനത്തില്‍ പ്രസംഗിച്ച ടി.എന്‍. പ്രതാപന്‍ ചീഫ് വിപ്പ് സ്ഥാനത്തേക്ക് മക്കളെയല്ല കൊണ്ടുവരേണ്ടതെന്നാണ് വിമര്‍ശിച്ചത്. തോമസ് ഉണ്ണിയാടന്റെ അപ്പന്‍ മന്ത്രിയായിട്ടുണ്ടാകില്ല, ചെയര്‍മാനായിട്ടുണ്ടാകില്ല, മറ്റെന്തെങ്കിലും സ്ഥാനം ചോദിച്ചിട്ടുണ്ടാകില്ല എന്നുപറഞ്ഞ് നടത്തിയ വിമര്‍ശനം പി.ജെ. ജോസഫിനെ ഉദ്ദേശിച്ചുള്ളതായിരുന്നു. മുന്നണിയിലെ മുതിര്‍ന്ന നേതാവും പാര്‍ട്ടി ചെയര്‍മാനുമായ ജോസഫിനെ പരസ്യമായ അധിക്ഷേപിച്ചത് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് തിരുത്തിക്കണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആവശ്യം. ഉണ്ണിയാടന്റെ നീക്കങ്ങള്‍ക്കു പിന്നില്‍ കോണ്‍ഗ്രസിന്റെ ചരടുവലിയുണ്ടെന്ന നിഗമനവും ജോസഫ് ഗ്രൂപ്പിനുണ്ട്.
കേരള കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലായ ഉണ്ണിയാടന്‍ നടപടിക്ക് വിധേയനായി പാര്‍ട്ടിക്ക് പുറത്തുപോകാനുള്ള ശ്രമത്തിലാണെന്നാണ് വിലയിരുത്തല്‍. സ്വന്തം നിലയ്ക്ക് പാര്‍ട്ടി വിട്ടാല്‍ കൂറുമാറ്റ നിയമപ്രകാരം അയോഗ്യത വരാം. ഉണ്ണിയാടന്‍ ഉയര്‍ത്തുന്ന വെല്ലുവിളി തത്ക്കാലം കണ്ടില്ലെന്ന് നടിക്കുന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്. മന്ത്രിസ്ഥാനത്ത് മോന്‍സ് ജോസഫും ചീഫ് വിപ്പ് സ്ഥാനത്ത് അപു ജോണ്‍ ജോസഫും നിയമിതരായ സ്ഥിതിക്ക് ഉടനടി തനിക്കനുകൂലമായ ഒരു തീരുമാനം ഉണ്ടാകാനിടയില്ലെന്ന് ഉണ്ണിയാടന്‍ വിലയിരുത്തുന്നണ്ട്. ജോസഫ് ഗ്രൂപ്പിന്റെ ആഭ്യന്തര കാര്യങ്ങളില്‍ തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ അനാവശ്യമായി ഇടപെടുകയും, തോമസ് ഉണ്ണിയാടന് വലിയ സ്വീകരണം നല്‍കുകയും ചെയ്തത് പാര്‍ട്ടിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയായാണ് ജോസഫും കൂട്ടരും കാണുന്നത്.
തങ്ങളുടെ വിഷയങ്ങളില്‍ കോണ്‍ഗ്രസ് അനാവശ്യമായി തലയിടുന്നു എന്ന വികാരം അണികളില്‍ ശക്തമാണ്. ഇതിന് പുറമേ, സ്വീകരണ വേദിയില്‍ ടി എന്‍ പ്രതാപന്‍ നടത്തിയ പ്രസംഗം അതിര് വിട്ടതായി ജോസഫ് വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രതാപന്‍ തൃശൂരിലെ കോണ്‍ഗ്രസിന്റെ മുഖമാണ്. അദേഹത്തില്‍ നിന്ന് ഇത്തരമൊരു വാക്കുകള്‍ പ്രതീക്ഷിച്ചില്ലെന്നാണ് പാര്‍ട്ടിയുടെ വികാരം. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നതാണ് മറ്റൊരു വിമര്‍ശനം. മുന്‍പ് തിരഞ്ഞെടുപ്പ് സമയത്ത് ജോസഫ് വിഭാഗത്തിന് അര്‍ഹതപ്പെട്ട സീറ്റുകളുടെ എണ്ണം കോണ്‍ഗ്രസ് നേതൃത്വം വെട്ടിക്കുറച്ചിരുന്നു. മുന്നണിയുടെ വിജയത്തിനായി പല വിട്ടുവീഴ്ചകള്‍ ചെയ്തിട്ടും, അതിനനുസരിച്ചുള്ള അര്‍ഹമായ പ്രാതിനിധ്യം സീറ്റ് വിഭജനത്തില്‍ ലഭിച്ചില്ല എന്ന അമര്‍ഷം ജോസഫ് ഗ്രൂപ്പില്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇടുക്കി അടക്കമുള്ള സീറ്റുകള്‍ കോണ്‍ഗ്രസിന് കൈമാറേണ്ടി വന്നു. കോതമംഗലം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെങ്കിലും നടന്നില്ല. നേരത്തെ തന്നെ വലിയ വിമര്‍ശനം കോണ്‍ഗ്രസിന് നേരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുണ്ടായിരുന്നു. ഉണ്ണിയാടന്‍ വിഷയത്തോടെ അത് ആളി കത്തുകയും ചെയ്തു എന്ന് വേണം കരുതാന്‍. യു.ഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ജോസഫ് വിഭാഗത്തിന്റെ ന്യായമായ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചിരുന്നില്ല. മുന്നണിയിലെ നിര്‍ണ്ണായക ഘടകകക്ഷിയായിട്ടും അധികാര പങ്കാളിത്തത്തില്‍ തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന വലിയ പരാതിയാണ് ജോസഫ് ഗ്രൂപ്പിനുള്ളത്. എട്ട് സിറ്റില്‍ മത്സരിച്ചതില്‍ ഏഴിലും ജയിച്ച ജോസഫ് ഗ്രൂപ്പിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയുമാണ് നല്‍കിയത്. ചില കോര്‍പ്പറേഷന്‍ ഭരണവും ക്യാബിനറ്റ് റാങ്ക് പദവിയും അവര്‍ ലക്ഷ്യം ഇടുന്നുണ്ട്. എന്നാല്‍ അതൊന്നും കോണ്‍ഗ്രസ് അംഗീകരിച്ചില്ലെന്ന് മാത്രമല്ല. പേരിന് പോലും ഒരു ചര്‍ച്ചയ്ക്ക് നിന്ന് തരാന്‍ കോണ്‍ഗ്രസ് സജ്ജരല്ല എന്ന പരാതിയും അവര്‍ക്കുണ്ട്.....
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)