കായിക കേരളത്തിന് ബജറ്റിലുടെ ആദരം

Jun 19, 2026 - 11:06
0
കായിക കേരളത്തിന് ബജറ്റിലുടെ ആദരം

തിരുവനന്തപുരം: കായിക മേഖലയ്ക്ക് ബജറ്റിലുടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ആദരം. കേരളത്തിലെ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി പരിശീലനം നല്‍കുന്നതിനും അന്താരാഷ്ട്ര മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുമായി മലബാറില്‍ ലോക നിലവാരത്തിലുള്ള ഫുട്‌ബോള്‍ സ്റ്റേഡിയം നിര്‍മ്മിക്കുമെന്ന് ബജറ്റില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടിയ ഈ സ്റ്റേഡിയത്തിനായി 50 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കായിക-യുവജന മേഖലയ്ക്കായി 173.77 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കോളേജ് ക്യാമ്പസുകളിലെ കളിസ്ഥലങ്ങള്‍ പൂര്‍ണമായും ഉപയോഗയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. 2036-ലെ ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ പ്രാപ്തിയുള്ള കായികതാരങ്ങളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 'മിഷന്‍ 2036' എന്ന പദ്ധതി നടപ്പിലാക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User