പെടലി നാടകവും കളളത്തരം ; പൊക്കാന്‍ ഉത്തരവിട്ട് ചെന്നിത്തല ; വീണാ ജോര്‍ജ് ഒളിവില്‍

കണ്ണൂർ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ തുടരന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും.

പെടലി നാടകവും കളളത്തരം ; പൊക്കാന്‍ ഉത്തരവിട്ട് ചെന്നിത്തല ; വീണാ ജോര്‍ജ് ഒളിവില്‍

കള്ള പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഴിയെണിപ്പിച്ച മുന്‍ മന്ത്രിയും തോറ്റ എംഎല്‍എയുമായ വീണാ ജോര്‍ജിനെ പൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിക്കാന്‍ കൂട്ട് നിന്ന എഡിജിപി അജിത് കുമാറിനെ വീട്ടിലിരുത്തിയ കോണ്‍ഗ്രസിന്റെ അടുത്ത ലക്ഷ്യം മുന്‍ മന്ത്രി വീണാ ജോര്‍ജ്ജാണ്.കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണാ ജോര്‍ജ് വന്ന് അവതരിച്ചതിന് പിന്നാലെ യൂത്ത്  കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരമാണ് അക്രമം എന്ന ലേബലിലേയ്ക്ക് മാറ്റി സമരം നയിച്ച നേതാക്കന്മാരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ അകത്താക്കിയത്. പിന്നീട് ഈ കേസ് കളളത്തരമാണെന്ന് സിപിഎമ്മിന് പോലും തുറന്ന് സമ്മതിക്കേണ്ടി വന്നു. ഈ കേസ് പിന്നീട് അവസാനിപ്പിച്ച് വീണാ ജോര്‍ജ് തടി തപ്പിയിരുന്നു. എന്നാല്‍ അങ്ങനെ വിടാന്‍ ഒരുക്കമല്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് തുടരന്വേഷണത്തിന് ആഭ്യന്തരവകുപ്പ് മന്ത്രി ഉത്തരവിട്ടത്. കേസില്‍ പ്രതികളാക്കപ്പെട്ട കെ.എസ്.യു. പ്രവര്‍ത്തകര്‍ നല്‍കിയ പരാതി പരിഗണിച്ചാണ് ആഭ്യന്തരമന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വീണാ ജോര്‍ജിനെ അടക്കം ചോദ്യം ചെയ്യും. കളളപ്പരാതിയാണെന്ന് തെളിഞ്ഞാല്‍ വീണയ്ക്കുള്ള ശിക്ഷ കൂടി കോടതി വഴി വാങ്ങി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ഉറപ്പാണ്. തുടരന്വേഷണത്തിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം. എസ്.പി റാങ്കിലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനായിരിക്കും ഈ പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്നത്. അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുന്ന മറ്റ് ഉദ്യോഗസ്ഥര്‍ ആരൊക്കെയാണെന്നും ഏത് എസ്.പിക്കായിരിക്കും ചുമതലയെന്നും വ്യക്തമാക്കുന്ന ഔദ്യോഗിക ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങും. മാരകായുധങ്ങളുമായി മന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് കെ.എസ്.യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരുന്നത്. എന്നാല്‍ തങ്ങളുടെ പക്കല്‍ കരിങ്കൊടി മാത്രമാണുണ്ടായിരുന്നതെന്നും മാരകായുധങ്ങള്‍ ഉണ്ടായിരുന്നില്ലെന്നുമാണ് പ്രവര്‍ത്തകര്‍ വാദിച്ചത്. അന്ന് റെയില്‍വേ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെറുതേ വിടുകയായിരുന്നു. പിന്നാലെയാണ് പിണറായി വിജയന്റെ പൊലീസ് കേസ് അവസാനിപ്പിച്ചത്. അപ്പോഴേയ്ക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജയിലില്‍ കഴിയേണ്ടി വന്നു. ഇത് കള്ളപ്പരാതിയാണെന്നും അനാവശ്യമായി ജയിലില്‍ ഇട്ടതിന് മുന്‍ സര്‍ക്കാരും അവര്‍ നിയോഗിച്ച പൊലീസും മറുപടി പറയണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യം.

അന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് പിന്നാലെ ഇപ്പോള്‍ തന്നെ ചാകും എന്ന രീതിയില്‍ സഖാക്കന്മാര്‍ പറഞ്ഞുപരത്തിയ ആരോഗ്യവകുപ്പ് മന്ത്രി രായ്ക്ക് രാമായനം സ്വന്തം കാറിലാണ് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് തിരിച്ചത്. ഇത്ര അവശതയായിട്ടും ഒരു ആംബുലന്‍സ് പോലും ഇല്ലാതെയുള്ള ആരോഗ്യമന്ത്രിയുടെ യാത്ര പക്ഷെ യൂത്ത് കോണ്‍ഗ്രസ് അന്നേ പൊക്കിയിരുന്നു. മന്ത്രിയെ അപായപ്പെടുത്താനുള്ള ആസൂത്രിത അക്രമം എന്നതാണ് സി.പി.എം വീണ്ടും വീണ്ടും ആവര്‍ത്തിക്കുമ്പോള്‍  കള്ളപ്രചാരണവും കപടനാടകവുമെന്നതാണ് കോണ്‍ഗ്രസിന്റെ മറുവാദം. അക്രമിച്ചിട്ടുണ്ടെങ്കില്‍ ഒരു ദൃശ്യമെങ്കിലും തെളിവുതരൂ എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യത്തില്‍ നിന്ന് സിപിഎം ഒളിച്ചോടിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്..  നേരത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് മര്‍ദനം ഏറ്റെന്ന് സ്ഥാപിക്കാനായി സിപിഎം കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളും പാളുന്ന കാഴ്ച്ചയാണ് കണ്ടത്. പാര്‍ട്ടി പുറത്ത് വിട്ട ദൃശ്യങ്ങളില്‍ മന്ത്രിയുടെ തൊട്ടടുത്ത് നില്‍ക്കുന്നത് ഗണ്‍മാനാണെന്ന് തെളിഞ്ഞതോടെയാണ് തട്ടിപ്പ് പൂര്‍ണമായും തകര്‍ന്നത്. കരിങ്കൊടി പിടിച്ച കെഎസ്‌യുക്കാരന്‍ പിന്നിലൂടെ വന്ന് ആക്രമിച്ചുവെന്നായിരുന്നു സിപിഎം വാദം. കറുത്ത വസ്ത്രം ചൂണ്ടികാണിച്ചായിരുന്നു മന്ത്രിയെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങളായി അവതരിപ്പിച്ചത്. സൈബര്‍ പ്രചാരണം ഏറ്റെടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജനും രംഗത്ത് വന്നിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ സൂഷ്മതയോടെ പരിശോധിക്കുമ്പോള്‍ കറുത്ത വസ്ത്രം അണിഞ്ഞത് മന്ത്രിയുടെ ഗണ്‍മാന്‍ ആണെന്ന് തോളിലെ ബാഗടക്കമുള്ള ദൃശ്യങ്ങളില്‍ വ്യക്തമാണ്. മന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ ബാഗുമായി ഗണ്‍മാന്‍ അനുഗമിക്കുകയും ചെയ്യുന്നുണ്ട്. കെഎസ്‌യു പുറത്ത് വിട്ട ദൃശ്യങ്ങളില്‍ മന്ത്രിയും കരിങ്കൊടി പിടിച്ച പ്രവര്‍ത്തകനും തമ്മില്‍ നല്ല അകലവുമുണ്ടായിരുന്നു. ഇതോടെയാണ് നുണ കൂടാരം തകര്‍ന്ന് വീണത്. ഇനി തിരിച്ചടികളുടെ കാലമാണ്. മുന്‍ മന്ത്രിയെ ഈ കേസില്‍ പൂട്ടുമെന്ന് തന്നെയാണ് യൂത്ത് കോണ്‍ഗ്രസ് ഉറപ്പ് പറയുന്നത്. നിലവില്‍ രാഷ്ട്രിയത്തില്‍ അത്ര സജീവമല്ല മുന്‍ മന്ത്രി വീണാ ജോര്‍ജ്..്ചില ഫേസ്ബുക്ക് പോസ്റ്റുകള്‍ മാത്രമാണ് അവരില്‍ നിന്ന് കാണാന്‍ സാധിക്കുന്നത്.