സി-ഡിറ്റിൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ ഇടപാടുകളിൽ പരിശോധന

നിയമനങ്ങൾ, പദ്ധതി വിഹിതങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ അന്വേഷണ പരിധിയിൽ; വിവിധ പരാതികളിലാണ് നടപടി

Sep 22, 2026 - 18:47
Updated: 9 hours ago
0
സി-ഡിറ്റിൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ ഇടപാടുകളിൽ പരിശോധന

തിരുവനന്തപുരം: സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള പ്രമുഖ സ്ഥാപനമായ സി-ഡിറ്റിൽ (C-DIT) കഴിഞ്ഞ പത്ത് വർഷത്തിനിടെ  ഉയർന്നുവന്ന വിവിധ ക്രമക്കേട് ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ നടപടി സ്വീകരിച്ചു.സ്ഥാപനത്തിലെ നിയമനങ്ങൾ, പദ്ധതി വിഹിതങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷണ പരിധിയിൽ വരുന്നത്.

പദ്ധതികൾ അനുവദിച്ചതിലെ നടപടിക്രമങ്ങൾ, കരാർ നിയമനങ്ങൾ, ഉന്നത ഉദ്യോഗസ്ഥരുടെ കാലാവധി സംബന്ധിച്ച തീരുമാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും പരിശോധിക്കുമെന്നാണ് വിവരം. ഉദ്യോഗസ്ഥർ കോഴ വാങ്ങിയെന്നതടക്കമുള്ളവ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചേക്കും.

ഭരണനേട്ടങ്ങളും മറ്റ് സർക്കാർ പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പി.ആർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകളിലും ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ച രേഖകളും സാമ്പത്തിക ഇടപാടുകളും വിജിലൻസ് പരിശോധിക്കുമെന്നാണ് റിപ്പോർട്ട്.

ശശി തരൂർ എം.പി., എം. വിൻസെന്റ് എം.എൽ.എ. എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികളും സി-ഡിറ്റിലെ ജീവനക്കാരും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം. പരാതികൾ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് എത്തിയതിനെ തുടർന്നാണ് അന്വേഷണത്തിന് നിർദേശം നൽകിയത് 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User