ഓപ്പറേഷൻ തൂഫാൻ: കേരളത്തിൽ ലഹരി മാഫിയക്കെതിരെ വൻ മുന്നേറ്റവുമായി സർക്കാർ. വേട്ട തുടരുന്നു.

സംസ്ഥാനവ്യാപക റെയ്ഡുകളിൽ വ്യാപകമായ അറസ്റ്റ്; കഞ്ചാവും എംഡിഎമ്മയും ഉൾപ്പെടെ വൻ ലഹരിവേട്ട, ഡാർക്ക്‌നെറ്റിലേക്കും അന്വേഷണം വ്യാപിപ്പിച്ച് കേരള പൊലീസ്.

Jun 11, 2026 - 07:11
Updated: 3 months ago
0
ഓപ്പറേഷൻ തൂഫാൻ: കേരളത്തിൽ ലഹരി മാഫിയക്കെതിരെ വൻ മുന്നേറ്റവുമായി സർക്കാർ. വേട്ട തുടരുന്നു.

കേരളത്തിൽ വർദ്ധിച്ചുവരുന്ന ലഹരിമരുന്ന് വ്യാപനത്തിനും വിതരണ ശൃംഖലകൾക്കും എതിരെ സംസ്ഥാന സർക്കാർ, കേരള പോലീസിന്റെ നേതൃത്വത്തിൽ 2026 ജൂൺ 2-ന് ആരംഭിച്ച ഏറ്റവും വലിയ സംയുക്ത മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' സംസ്ഥാനത്ത് പുരോഗമിക്കുന്നു.

ഈ പദ്ധതി ആരംഭിച്ച് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂവെങ്കിലും, ഇതിനകം തന്നെയുള്ള ഇതിന്റെ പ്രവർത്തനങ്ങളെയും ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്.

ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല എല്ലാ ദിവസവും പോലീസ് മേധാവികളുമായി ആശയവിനിമയം നടത്തി ലഹരിവേട്ടക്ക് ശക്തമായ നേതൃത്വം കൊടുക്കുന്നു.അടുത്ത ദിവസങ്ങളിൽ അദ്ദേഹം ഇതരസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പെരുമ്പാവൂർ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിവേട്ട വിലയിരുത്താൻ . നേരിട്ട് സന്ദർശനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

തുടക്കത്തിൽ തന്നെ ലഹരി മാഫിയകൾക്ക് ശക്തമായ പ്രഹരമേൽപ്പിക്കാൻ ഈ ഓപ്പറേഷന് സാധിച്ചിട്ടുണ്ട്. കാമ്പയിൻ തുടങ്ങി ആദ്യ ദിവസങ്ങളിൽ തന്നെ സംസ്ഥാനത്തുടനീളം നൂറുകണക്കിന് റെയ്ഡുകൾ നടക്കുകയും, 350-ലധികം ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളിൽ നിന്ന് 34 കിലോ കഞ്ചാവ് പിടികൂടിയത് ഉൾപ്പെടെ, കണ്ണൂർ മട്ടന്നൂരിൽ പച്ചക്കറി വണ്ടിയിൽ ഒളിപ്പിച്ചു കടത്തിയ ലഹരിവസ്തുക്കൾ തൃശൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വൻതോതിൽ MDMA, കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു.

കേവലം പോലീസ് പരിശോധനകളിൽ ഒതുങ്ങാതെ, ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് 'ഓപ്പറേഷൻ തൂഫാൻ' വിഭാവനം ചെയ്തിരിക്കുന്നത്.

സംയുക്ത കമാൻഡ് പോലീസ് വകുപ്പ് മാത്രമല്ല എക്സൈസ്, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകൾ സംയുക്തമായാണ് ഇതിൽ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ വെച്ചായിരുന്നു ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം.

ലഹരി ഇടപാടുകൾ കണ്ടെത്താൻ ഡാർക്ക്‌നെറ്റ് കേന്ദ്രീകരിച്ച് പ്രത്യേക സൈബർ ടീമുകളെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ പൊതുജനങ്ങൾക്ക് ലഹരി വിപണനത്തെക്കുറിച്ച് രഹസ്യമായി വിവരങ്ങൾ നൽകാൻ വാട്സാപ്പ് ചാറ്റ്‌ബോട്ടുകളും മൊബൈൽ ആപ്ലിക്കേഷനുകളും തയ്യാറാക്കുന്നുണ്ട്.

അന്തർസംസ്ഥാന ശൃംഖലകൾ ലക്ഷ്യമിട്ട് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തുന്ന മറ്റ് 5 സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉത്പാദന-സംഭരണ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED), ഡി.ആർ.ഐ (DRI) തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെയാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്

സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണവും കർശന നിരീക്ഷണവും ഉറപ്പാക്കുന്നുണ്ട്. വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി ഒരു ജനകീയ പ്രതിരോധം തീർക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖരും ഈ പദ്ധതിക്ക് വലിയ പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്.

ലഹരിക്കേസുകളുടെ എണ്ണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഉണ്ടായ വലിയ വർദ്ധനവാണ് 2024-ൽ 27,530 കേസുകളിൽ നിന്ന് 2025-ൽ 36,314 കേസുകളിലേക്ക് ഉയർന്നത് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് സർക്കാരിനെ നയിച്ചത്. 'ഓപ്പറേഷൻ തൂഫാൻ' അതിന്റെ ആദ്യ ഘട്ടത്തിൽ വലിയ മാധ്യമശ്രദ്ധയും കൃത്യമായ റിസൾട്ടുകളും നൽകുന്നുണ്ടെങ്കിലും, സിന്തറ്റിക് ഡ്രഗ്സിന്റെ (MDMA പോലുള്ളവ) വ്യാപനം പൂർണ്ണമായും തടയാൻ വരും ദിവസങ്ങളിലെ തുടർച്ചയായ നിരീക്ഷണങ്ങൾക്കും അന്തർസംസ്ഥാന ലോബികളെ തകർക്കുന്നതിനും മാത്രമേ സാധിക്കൂ.

തുടക്കത്തിൽ തന്നെ മികച്ച വേഗത കൈവരിച്ച ഈ ദൗത്യം വരും മാസങ്ങളിൽ എത്രത്തോളം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ പൂർണ്ണമായ വിജയം.

Team media gramam

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User