മന്ത്രിമാര്‍ പോരാ; സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം

Aug 11, 2022 - 01:44
0
മന്ത്രിമാര്‍ പോരാ; സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം



തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസഭ മെച്ചപ്പെടുത്തണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം. മന്ത്രിമാരുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ പരിശോധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് വിമര്‍ശനമുള്ളത്. ഇന്ന് ചേരുന്ന കമ്മിറ്റി ഇത് ചര്‍ച്ച ചെയ്യും. ബുധനാഴ്ച ആരംഭിച്ച കമ്മിറ്റിയില്‍ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളും സംസ്ഥാനത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുമാണ് ആദ്യദിനം പരിഗണിച്ചത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരപ്പിച്ചു. ചര്‍ച്ചയില്‍ മുന്‍ മന്ത്രി എംഎം മണി മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. പലരും പ്രതീക്ഷയ്ക്കൊത്ത് പ്രവര്‍ത്തിക്കുന്നില്ല എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ മന്ത്രിമാരുടെ പേരെടുത്ത് വിമര്‍ശിച്ചതായി സൂചനയില്ല. പൊതുവായി ഉള്ള പോരായ്മകള്‍ എടുത്തു പറഞ്ഞായിരുന്നു വിമര്‍ശനം എന്നാണ് വിവരം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User