സോണിയക്കെതിരെ നടപടി; ട്രെയിന്‍ തടഞ്ഞിട്ട് യൂത്ത് കോണ്‍ഗ്രസ് 

Jul 26, 2022 - 03:51
0
സോണിയക്കെതിരെ നടപടി; ട്രെയിന്‍ തടഞ്ഞിട്ട് യൂത്ത് കോണ്‍ഗ്രസ് 

തിരുവനന്തപുരം: നാഷനല്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരായ നടപടിയില്‍ ട്രെയിനുകള്‍ തടഞ്ഞിട്ട് പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇഡി നടപടിയില്‍ രാജ്യവ്യാപക നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് കേരളത്തിലും പ്രതിഷേധം ശക്തമാക്കുന്നത്.കാസര്‍ഗോട്ടും പാലക്കാട്ടും കോട്ടയത്തും ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിക്കുന്നു. എഐസിസി ആസ്ഥാനത്ത് കറുത്ത ബലൂണുകളുമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് തടഞ്ഞാണ് പ്രതിഷേധിക്കുന്നത്. കണ്ണൂരില്‍ പ്രവര്‍ത്തകര്‍ പാളത്തില്‍ ഇറങ്ങി ഇന്റര്‍ സിറ്റി എക്‌സ്പ്രസ് അഞ്ച് മിനിറ്റോളം തടഞ്ഞിട്ടു. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ തിരുവനന്തപുരത്തേക്ക് പോകുന്ന ജനശതാബ്ദി തടഞ്ഞ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User