ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി; ഹാര്‍ദ്ദിക് പട്ടേല്‍ ബിജെപിയില്‍
ഡല്‍ഹി: ഹാര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു നേരത്തെ തന്നെ ഹാര്‍ദ്ദിക് കോണ്‍ഗ്രസ് വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഗുജറാത്ത് കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റായിരുന്നു. പ്രസിഡന്റ് സ്ഥാനത്തിന് പുറമേ പാര്‍ട്ടി പ്രാഥമിക മെമ്പര്‍ഷിപ്പും ഉപേക്ഷിക്കുന്നതായും പട്ടേല്‍ പറഞ്ഞു. കുറച്ചുനാളായി ബിജെപിയോട് അനുഭാവം പ്രകടിപ്പിക്കുന്ന പട്ടേല്‍ അങ്ങോട്ട് തന്നെ ചുവടുമാറ്റുന്നതായാണ് വിവരം. ഗുജറാത്ത് തെരഞ്ഞെടുപ്പിലേയ്ക്ക് അടുക്കന്നതിനിടയില്‍ ഹാര്‍ദ്ദിക്കിന്റെ മാറ്റം കോണ്‍ഗ്രസിന് തീരാതലവേദനയാകും.
