31 വര്‍ഷത്തിന് ശേഷം രാജീവ്ഗാന്ധി വധക്കേസ് പ്രതി ജയില്‍ മോചിതനാകുന്നു 

31 വര്‍ഷത്തിന് ശേഷം രാജീവ്ഗാന്ധി വധക്കേസ് പ്രതി ജയില്‍ മോചിതനാകുന്നു 

രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി പേരറിവാളന് മോചനം. 31 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് പേരറിവാളനെ മോചിപ്പിക്കുന്നത്. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് മോചനം. അമ്മ അര്‍പ്പുതം അമ്മാളിന്റെ നൂറ്റാണ്ടുകളായുള്ള നിയമപോരാട്ടമാണ് ഒടുവില്‍ ഫലപ്രാപ്തിയില്‍ എത്തിയത്. അറസ്റ്റിലായി 31 വര്‍ഷത്തിന് ശേഷമാണ് പരോള്‍ പോലും കിട്ടിയത്. പേരറിവാളന്റെ വധശിക്ഷ 2014ല്‍ ജീവപര്യന്തമാക്കി. ശിക്ഷയില്‍ വീണ്ടും ഇളവ് ചെയ്യണമെന്ന്  2018ല്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. ശുപാര്‍ശ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയായിരുന്നു. അറസ്റ്റിലാകുമ്പോള്‍ പേരറിവാളന് 19 വയസ്സായിരുന്നു. ബെല്‍റ്റ്ബോംബില്‍ ഉപയോഗിച്ച ഒമ്പത് വാട്ടിന്റെ രണ്ട് ബാറ്ററി വാങ്ങി നല്‍കി എന്നതാണ് പേരറിവാളന്റെ പേരിലുള്ള കേസ്.