കെ വി തോമസ് നാളെ ദു:ഖിക്കും: ഉമ്മന്‍ ചാണ്ടി
കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഉമ തോമസിനെ തൃക്കാക്കര സ്വീകരിച്ച് കഴിഞ്ഞതായും അദേഹം പറഞ്ഞു. കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിവച്ചത് ജനവിധിയെ പേടിച്ചാണ്. സില്‍വര്‍ലൈന്‍ കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ വി തോമസിനെ വിമര്‍ശിക്കുന്നില്ല. കെ വി തോമസ് സിപിഎമ്മിലേയ്ക്ക് പോയതില്‍ വിഷമമുണ്ട്. ലക്ഷകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരളത്തിലുണ്ട്. അതില്‍ നാമമാത്രമായ ആളുകള്‍ക്കാണ് സ്ഥാനമാനങ്ങളും പദവികളും ലഭിക്കുക. അത് ലഭിച്ചവര്‍ തന്നെ പാര്‍ട്ടിയെ തള്ളിപറയുന്നത് അംഗീകരിക്കാനാകില്ല. ഇന്ന് സിപിഎമ്മിനൊപ്പം പോയതില്‍ സന്തോഷിക്കുന്ന തോമസ് നാളെ ദു:ഖിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.