കടം കൊണ്ട് മുടിഞ്ഞിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നു വിദേശയാത്രയ്ക്ക്
സംസ്ഥാനം അതീവ ഗുരുതരമായ സമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ആഡംബരത്തിനും ധൂർത്തിനും കുറവുണ്ടാകില്ലെന്നു പ്രഖ്യാപിച്ചു മുഖ്യമന്ത്രിയും നാലു മന്ത്രിമാരും വിദേശത്തേക്ക്. യൂറോപ്യൻ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘവും ഇന്ന് രാത്രി പുറപ്പെടും. ഈ മാസം 12 വരെയാണ് വിവിധ രാജ്യങ്ങളിലെ സന്ദർശനം. ഫിൻലാണ്ടിലേക്കാണ് ആദ്യ യാത്ര. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയും ചീഫ് സെക്രട്ടറിയും ഒപ്പം ഉണ്ട്.
തുടർന്ന് നോർവേ സന്ദർശനത്തിൽ മന്ത്രിമാരായ പി രാജീവും വി അബ്ദു റഹ്മാനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ബ്രിട്ടൻ സന്ദർശനത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജാകും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഉണ്ടാകുക.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)