പുഴയിലൂടെ ഒരാൾ ഒഴുകിപോകുന്നത് കണ്ടു, ആ സമയത്ത് പാലത്തിൽ ചുവന്ന കാറിൽ ഒരാൾ ഉണ്ടായിരുന്നു

ഇർഷാദ് കേസിൽ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ

Aug 06, 2022 - 04:39
0
പുഴയിലൂടെ ഒരാൾ ഒഴുകിപോകുന്നത് കണ്ടു, ആ സമയത്ത് പാലത്തിൽ ചുവന്ന കാറിൽ ഒരാൾ ഉണ്ടായിരുന്നു

   സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കരയിലെ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ.
പുറക്കാട്ടിരി പുഴയിലൂടെ ഒരാൾ ഒഴുകിപ്പോകുന്നതാണ് കണ്ടതെന്നാണ് സജിലേഷ് വിശദീകരിക്കുന്നത്. നല്ല ഒഴുക്കുണ്ടായിരുന്ന സമയത്താണ് സംഭവമുണ്ടായത്. സ്ഥലത്തെ തോണിക്കാരനായ കുട്ടൻ എന്നയാൾ ഇയാളെ രക്ഷിക്കാൻ ശ്രമിച്ചു. നല്ല ഒഴുക്കുള്ള സമയമായിരുന്നു. വെള്ളം പൊന്തിയതിനാൽ ഇറങ്ങാനും പറ്റുന്നുണ്ടായിരുന്നില്ല. മുകളിലേക്ക് നോക്കിയപ്പോൾ പാലത്തിന് മുകളിൽ ഒരു ചുവന്ന കാർ കണ്ടു. ഒരാളെയും കണ്ടു. ഒരു ജോഡി ചെരുപ്പും പാലത്തിന് മുകളിലുണ്ടായിരുന്നു. എന്താണ് സംഭവമെന്ന് കാറിലുണ്ടായിരുന്നയാളോട് നാട്ടുകാരിലൊരാൾ തിരക്കിയതോടെ തട്ടിക്കയറിയെന്നാണ് അറിയാൻ കഴിഞ്ഞതെന്നും സജിലേഷ് വിശദീകരിച്ചു. മൊബൈൽ തട്ടിപ്പറച്ച് പുഴയിൽ ചാടിയതാണെന്നാണ് കാറിലുണ്ടായിരുന്നയാൾ നാട്ടുകാരോട്  പറഞ്ഞതെന്നും സജിലേഷ് കൂട്ടിച്ചേർച്ചേർത്തു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User