ജോഡോ യാത്രയില്‍ ഗൗരി ലങ്കേഷിന്റെ അമ്മയും സഹോദരിയും രാഹുലിനൊപ്പം

Oct 08, 2022 - 01:12
0
ജോഡോ യാത്രയില്‍ ഗൗരി ലങ്കേഷിന്റെ അമ്മയും സഹോദരിയും രാഹുലിനൊപ്പം

 കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ അമ്മ ഇന്ദിരയും സഹോദരി കവിതയും  വെള്ളിയാഴ്ച  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ  യാത്രയുടെ ഭാഗമായി.

ഗൗരി ലങ്കേഷ് ഇന്ത്യയുടെ യഥാര്‍ത്ഥ ആത്മാവിനെ പ്രതിനിധീകരിക്കുന്നുവെന്നും അവരുടെ ആശയങ്ങള്‍ക്കൊപ്പമാണ് താന്‍ നിലകൊള്ളുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ഗൗരി സത്യത്തിനുവേണ്ടി നിലകൊണ്ടു. ഗൗരി ധൈര്യത്തിന് വേണ്ടി നിലകൊണ്ടു.
ഗൗരി സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ടു.

ഇന്ത്യയുടെ യഥാര്‍ത്ഥ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗൗരി ലങ്കേഷിനും അവരെപ്പോലുള്ള എണ്ണമറ്റ മറ്റുള്ളവര്‍ക്കും വേണ്ടി ഞാന്‍ നിലകൊള്ളുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User