പെട്രോൾ പമ്പുകളിൽ ക്രമക്കേട് നടക്കുന്നു: മന്ത്രി ജി ആർ അനിൽ

700 പമ്പുകൾ പരിശോധിച്ചപ്പോൾ 46 ഇൽ ക്രമക്കേട് കണ്ടെത്തി

പെട്രോൾ പമ്പുകളിൽ ക്രമക്കേട് നടക്കുന്നു: മന്ത്രി ജി ആർ അനിൽ

സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ അളവിൽ ക്രമക്കേട് നടക്കുന്നുവെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. ഒരു ചാനൽ പരിപാടിയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ.

പമ്പുകളിൽ വെട്ടിപ്പ് നടക്കുന്നുണ്ടോ എന്ന ജനങ്ങളുടെ സംശയം ശരിയാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 700 പമ്പുകൾ പരിശോധിച്ചപ്പോൾ 46 ഇടത്ത് ക്രമക്കേട് കണ്ടെത്തി. പമ്പുടമകൾക്ക് നോട്ടീസ് നൽകിയതായും മന്ത്രി പറഞ്ഞു.