ജഗദീപ് ധൻകർ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

പശ്ചിമബംഗാൾ ഗവർണ്ണർ ആണ്

Jul 16, 2022 - 12:23
0
ജഗദീപ് ധൻകർ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

  എൻഡിഎയുടെ ഉപരാഷ്ട്രപതി  സ്ഥാനാര്‍ത്ഥിയായി പശ്ചിമബംഗാൾ ഗവര്‍ണര്‍ ജഗദീപ് ധൻകറിനെ പ്രഖ്യാപിച്ചു. . ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയാണ് ധനകറിൻ്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ജനതാദളിലൂടെ രാഷ്ട്രീയത്തിലെത്തിയ ധൻകര്‍ സുപ്രീംകോടതിയിലെ അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദില്ലിയിൽ ചേര്‍ന്ന ബിജെപി പാര്‍ലമെൻ്ററി പാര്‍ട്ടി യോഗത്തിലാണ് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തത്. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഉപരിതലഗതാഗതമന്ത്രി നിതിൻ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ബിജെപി ദേശീയ സെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User