ബദൽ സംവാദത്തിലേക്ക് സർക്കാർ പ്രതിനിധികളെ ക്ഷണിച്ചു

കെ റെയിൽ എം ഡി യും പങ്കെടുത്തേക്കാം

ബദൽ സംവാദത്തിലേക്ക് സർക്കാർ പ്രതിനിധികളെ ക്ഷണിച്ചു

പ്രതിരോധസമിതിയുടെ സിൽവർ ലൈൻ ബദൽ സംവാദത്തിലേക്ക് കൂടുതൽ സർക്കാർ പ്രതിനിധികളെ ക്ഷണിച്ചു. മെയ് നാലാം തീയതി തിരുവനന്തപുരത്ത് ആണ് സംവാദം

ബദൽ സംവാദത്തിലേക്ക് ഗതാഗതസെക്രട്ടറിക്ക് ക്ഷണക്കത്ത് നൽകും. പദ്ധതിയെക്കുറിച്ച് പഠിച്ച സിസ്ട്ര പ്രൊജക്ട് ഡയറക്ടറെയും ബദൽ സംവാദത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കെ റെയിൽ കമ്പനി നടത്തിയ സംവാദത്തിന് ബദലായി നടത്തുന്ന ജനകീയ സംവാദത്തിലേക്ക് നേരത്തേ കെ റെയിൽ എംഡിയെ നേരിട്ട് ക്ഷണിച്ചിരുന്നു. സമിതി ജനറൽ സെക്രട്ടറിയും പ്രസിഡന്‍റും നേരിട്ട് കെ റയിൽ ഓഫീസിലെത്തിയാണ് കത്ത് കൈമാറിയത്. സംവാദത്തിന്‍റെ ഘടന, ആരൊക്കെ പങ്കെടുക്കുമെന്ന് വിശദമാക്കുന്ന പാനലിന്‍റെ വിവരങ്ങൾ എന്നിവ നൽകണമെന്ന് കെ റെയിൽ എംഡി ആവശ്യപ്പെട്ടു. ഇതിന് ശേഷം പങ്കെടുക്കുന്ന കാര്യത്തിൽ എംഡി തീരുമാനമെടുക്കുമെന്നാണ് സൂചന.