ആർ. ശങ്കർ ജന്മദിനാഘോഷം ഇന്ന്

സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്

ആർ. ശങ്കർ ജന്മദിനാഘോഷം ഇന്ന്

മുൻ മുഖ്യമന്ത്രിയും കെ.പി.സിസി പ്രസിഡന്റുമായിരുന്ന ആർ. ശങ്കറിന്റെ 113-ാമത് ജൻമദിനമായ ഇന്ന് ആർ ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.

പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് പാളയം ആർ. ശങ്കർ സ്‌ക്വയറിലെ ആർ. ശങ്കർ പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണപ്രഭാഷണവും നടത്തി കെ മുരളീധരൻ എംപി നിർവ്വഹിക്കും. ആർ. ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരള പ്രസിഡന്റ് അഡ്വ. ടി ശരത്ചന്ദ്രപ്രസാദിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

ഇതിന്റെ ഭാഗമായി 14 ജില്ലകളിലും പുഷ്പ്പാർച്ചനയും അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.