നെല്‍ക്കതിരും ഇളനീരും നല്‍കി രാഹുലിനെ സ്വീകരിച്ച് കേരളം

Sep 11, 2022 - 02:29
0
നെല്‍ക്കതിരും ഇളനീരും നല്‍കി രാഹുലിനെ സ്വീകരിച്ച് കേരളം

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍. പാറശ്ശാലയില്‍ നിന്നാണ് പദയാത്ര ആരംഭിക്കുന്നത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നെല്‍ക്കതിരും ഇളനീരും നല്‍കിയാണ് സംഘത്തെ സ്വീകരിക്കുന്നത്. കേരള അതിര്‍ത്തിയായ കളിയിക്കാവിളയിലായിരുന്നു ശനിയാഴ്ച ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കിയത്. പാറശ്ശാലയ്ക്ക് അടുത്ത് ചെറുവാരക്കോണത്താണ് സംഘം തങ്ങിയത്. രാവിലെ പൊതുജനങ്ങള്‍ക്ക് തടസമില്ലാത്ത വിധം, പരമാവധി ആള്‍ക്കൂട്ടമില്ലാതെയായിരിക്കും യാത്രയെന്ന് കെപിസിസി അറിയിച്ചു. എന്നാല്‍ വൈകിട്ട് യാത്രയെ ശക്തിപ്രകടനമാക്കി മാറ്റാനാണ് തീരുമാനം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User