ഇനി കെപിസിസിയെ ഇവര്‍ നയിക്കും; പട്ടിക തയാര്‍

Sep 11, 2022 - 03:28
0
ഇനി കെപിസിസിയെ ഇവര്‍ നയിക്കും; പട്ടിക തയാര്‍

കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അടിമുടി മാറാന്‍ ഒരുങ്ങുകയാണ്. കെപിസിസി അധ്യക്ഷനായി കെ സുധാകരനും പ്രതിപക്ഷ നേതാവായി വിഡി സതീശനും പാര്‍ട്ടി തലപ്പത്തേയ്ക്ക് എത്തി. പിന്നാലെ തൃക്കാക്കര ഉപതെരഞ്ഞുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കി തുടങ്ങിയിരുന്നു. ഇനി നിര്‍ണായക ദിവസങ്ങളാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്...ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. അതിനുള്ള ഒരുക്കങ്ങള്‍ സിപിഎമ്മും ബിജെപിയും തുടങ്ങി കഴിഞ്ഞു. ഇനി കോണ്‍ഗ്രസിന്റെ ഊഴമാണ്. മുന്‍കൂട്ടി കാര്യങ്ങള്‍ നിശ്ചയിച്ചതാണ് ഇവിടെ തൃക്കാക്കരയിലും കണ്ണൂരിന്റെ മണ്ണിലെ മട്ടന്നൂരിലും കോണ്‍ഗ്രസിനെ തുണച്ചത്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നൊരുക്കമെന്നോണം കെപിസിസി ഭാരവാഹി പട്ടിക എഐസിസി അംഗീകരിച്ചതും നേട്ടമായി. ഭാരവാഹികളുടെ എണ്ണം വലിയ തോതില്‍ കുറയ്ക്കണമെന്ന ചര്‍ച്ച ഉണ്ടായിരുന്നെങ്കിലും 280 അംഗങ്ങളുടെ പട്ടികയാണ് അവസാനം പ്രഖ്യാപിച്ചിരിക്കുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User