കറുത്ത ഷര്‍ട്ട് അണിഞ്ഞ് പിണറായിക്ക് മുന്നിലൂടെ മാസായി എംഎല്‍എമാര്‍

Jun 27, 2022 - 01:29
0
കറുത്ത ഷര്‍ട്ട് അണിഞ്ഞ് പിണറായിക്ക് മുന്നിലൂടെ മാസായി എംഎല്‍എമാര്‍

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തി്‌നറെ തുടക്കം തന്നെ പ്രതിഷേധത്തില്‍. നിയമസഭയില്‍ കറുത്ത ഷര്‍ട്ടും കറുത്ത മാസ്‌ക്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎല്‍എമാര്‍ എത്തിയത്. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാര്‍ അടക്കമുള്ള നേതാക്കളാണ് കറുപ്പണിഞ്ഞെത്തിയത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടികളില്‍ കറുത്ത മാസ്‌കിനും വസ്ത്രത്തിനുമുണ്ടായ 'അപ്രഖ്യാപിത വിലക്ക്' വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് യുവ എംഎല്‍എമാര്‍ കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് സഭയിലെത്തിയത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസാക്രമണത്തില്‍ പ്ലക്കാഡുകളും ബാനറുകളുമുയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User