മധുക്കേസ് അട്ടിമറിക്കുന്നു; സാക്ഷികള്‍ പണത്തില്‍ വീണു

Jun 10, 2022 - 01:57
0
മധുക്കേസ് അട്ടിമറിക്കുന്നു; സാക്ഷികള്‍ പണത്തില്‍ വീണു

ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി ആദിവാസി യുവാവ് മധു മരിച്ച കേസില്‍ സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്നതില്‍ കടുത്ത ആശങ്ക അറിയിച്ച് കുടുബം. കോടതിയില്‍ ഹാജരാക്കിയ രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു. പത്താംസാക്ഷി ഉണ്ണിക്കൃഷ്ണന്‍, മധുവിന്റെ ബന്ധുവായ 11ആം സാക്ഷി ചന്ദ്രന്‍ എന്നിവരാണ് കൂറുമാറിയത്. സാക്ഷികളെ പ്രതികള്‍ രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറയുന്നു. പണം ഉപയോ?ഗിച്ച് സാക്ഷികളെ സ്വാധീനിച്ച് കൂറുമാറ്റുകയാണെന്ന് മധുവിന്റെ അമ്മ ആരോപിക്കുന്നു. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മധുവിന്റെ സഹാദരി വ്യക്തമാക്കി. പ്രതികള്‍ മധുവിനെ ദേഹോപദ്രവമേല്‍പ്പിക്കുന്നത് കണ്ടുവെന്ന് മുമ്പ് പൊലീസിന് കൊടുത്ത മൊഴിയാണ് പത്താംസാക്ഷി ഉണ്ണിക്കൃഷ്ണന്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞത്. തന്നെ പ്രതിയാക്കുമോ എന്ന ഭയത്തിലാണ് ആദ്യം മൊഴികൊടുത്തതെന്നാണ് ഉണ്ണിക്കൃഷ്ണന്റെ വാദം. ആള്‍ക്കൂട്ടം മധുവിനെ മുക്കാലിയില്‍ എത്തിച്ചതിനും പൊലീസെത്തി ജീപ്പില്‍ കൊണ്ടുപോയതിനും ദൃക്‌സാക്ഷിയാണ് ഉണ്ണിക്കൃഷ്ണന്‍.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User